ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരിയുമായി കാസര്‍കോട് ജനമൈത്രി പൊലീസ്

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരിയുമായി കാസര്‍കോട് ജനമൈത്രി പൊലീസും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി തളങ്കരയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ടൗണ്‍ സി.ഐ പി. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മുനീര്‍ അടുക്കത്ത്ബയല്‍ അധ്യക്ഷത വഹിച്ചു.കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിദ്ധിക്ക് ചക്കര മുഖ്യാഥിതിയായിരുന്നു. നയീം ഫെമിന, പര്‍വീസ് തെരുവത്ത്, എന്‍.കെ അന്‍വര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ […]

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരിയുമായി കാസര്‍കോട് ജനമൈത്രി പൊലീസും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി തളങ്കരയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ടൗണ്‍ സി.ഐ പി. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മുനീര്‍ അടുക്കത്ത്ബയല്‍ അധ്യക്ഷത വഹിച്ചു.
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിദ്ധിക്ക് ചക്കര മുഖ്യാഥിതിയായിരുന്നു. നയീം ഫെമിന, പര്‍വീസ് തെരുവത്ത്, എന്‍.കെ അന്‍വര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കൃപേഷ്, സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍ രാകേഷ് ആര്‍ സംസാരിച്ചു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദിനേശ് കെ. സ്വാഗതവും വൈസ് പ്രസിഡണ്ട് ശശിധരന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it