കാസര്‍കോട് ഇപ്പോഴും വെര്‍ജിന്‍ ലാന്റ്- ഡോ. സി. ബാലന്‍

കാസര്‍കോട്: കാര്യമായ ചരിത്ര-സംസ്‌ക്കാര പഠനങ്ങള്‍ നടക്കാത്തതിനാല്‍ കാസര്‍കോട് ഇപ്പോഴും കന്യകാത്വം നശിക്കാത്ത പുതുമണ്ണായി തുടരുകയാണെന്ന് ചരിത്രകാരന്‍ ഡോ. സി. ബാലന്‍ അഭിപ്രായപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെയും നുള്ളിപ്പാടി ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള പ്രതിമാസ വായനാസന്ധ്യയില്‍, രവീന്ദ്രന്‍ പാടി എഴുതിയ 'തുളുനാടന്‍ പെരുമ' എന്ന പുസ്തകം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ചരിത്രത്തിലാണ് ജനങ്ങളുടെ ജീവിതവും സൂക്ഷ്മതല ജ്ഞാനാന്വേഷണവും ഉണ്ടാവുന്നത്. മുഖ്യധാരാ ചരിത്രം പലപ്പോഴും ബൃഹദ് ആഖ്യാനങ്ങളാണ്. സാമ്രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെ […]

കാസര്‍കോട്: കാര്യമായ ചരിത്ര-സംസ്‌ക്കാര പഠനങ്ങള്‍ നടക്കാത്തതിനാല്‍ കാസര്‍കോട് ഇപ്പോഴും കന്യകാത്വം നശിക്കാത്ത പുതുമണ്ണായി തുടരുകയാണെന്ന് ചരിത്രകാരന്‍ ഡോ. സി. ബാലന്‍ അഭിപ്രായപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെയും നുള്ളിപ്പാടി ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള പ്രതിമാസ വായനാസന്ധ്യയില്‍, രവീന്ദ്രന്‍ പാടി എഴുതിയ 'തുളുനാടന്‍ പെരുമ' എന്ന പുസ്തകം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ചരിത്രത്തിലാണ് ജനങ്ങളുടെ ജീവിതവും സൂക്ഷ്മതല ജ്ഞാനാന്വേഷണവും ഉണ്ടാവുന്നത്. മുഖ്യധാരാ ചരിത്രം പലപ്പോഴും ബൃഹദ് ആഖ്യാനങ്ങളാണ്. സാമ്രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെ നാള്‍വഴികളും മറ്റു മാണത് അന്വേഷിക്കുന്നത്. ചരിത്രം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. വസ്തുതകള്‍ തമസ്‌ക്കരിക്കപ്പെടുകയും മിത്തുകളെ ചരിത്രമാക്കി മാറ്റുകയും ചെയ്യുന്നു. അതിന് ഭരണാധികാരികളുടെ ഒത്താശയുമുണ്ട്. ചരിത്രവും സംസ്‌ക്കാരവും പ്രകൃതിയുമായി ബന്ധപ്പെട്ട സ്ഥലപ്പേരുകള്‍ മാറ്റുക വഴി ചരിത്രം തന്നെ വഴി തിരിച്ചുവിടാനുള്ള നീക്കവും നടക്കുന്നു. ചരിത്രം പ്രത്യുത്പാദനപരമല്ലെന്നും അതെന്തിന് പഠിക്കണമെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നു. നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചോ, കയ്യൂര്‍ സമരം ഉള്‍പ്പെടെയുള്ള സമരങ്ങളെക്കുറിച്ചോ പലരും കേട്ടിട്ടേയില്ല. അവര്‍ക്കത് അറിയാന്‍ താല്‍പര്യവുമില്ല. തുളുനാട്ടിലെ തെയ്യങ്ങളെല്ലാം ധാരാളമായി യാത്രചെയ്തവരാണ്. തെയ്യങ്ങളുടെ തോറ്റങ്ങളിലും പുരാവൃത്തങ്ങളിലും ചരിത്രത്തിന്റെ അംശങ്ങളുണ്ട്. മുഖ്യധാരാ ചരിത്രത്തിന്റെ വിട്ട ഭാഗങ്ങള്‍ പൂരിപ്പിക്കാനും ഒഴിഞ്ഞുകിടക്കുന്ന അറകള്‍ നിറയ്ക്കാനും പുതിയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ അബദ്ധങ്ങള്‍ പൊളിക്കാനും പുതു വെളിച്ചങ്ങള്‍ പകരാനും പ്രാദേശിക ചരിത്രപഠനങ്ങള്‍ക്കാവുമെന്നും രവീന്ദ്രന്‍ പാടി അതാണ് ചെയ്യുന്നതെന്നും ഡോ. സി. ബാലന്‍ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ പ്രസിഡണ്ട് ബാലകൃഷ്ണന്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, കെ.വി. കുമാരന്‍, കെ.വി. മണികണ്ഠദാസ്, ഡോ. പി.കെ. ജയരാജന്‍, രാധാകൃഷ്ണ കെ. ഉളിയത്തടുക്ക, എം.എ. മുംതാസ്, എ.എസ്. മുഹമ്മദ് കുഞ്ഞി, സതീഷ് സാലിയാന്‍, അബ്ദു കാവുഗോളി, അബ്ദുല്‍ സലാം ചൗക്കി, ഫാദര്‍ സുബീഷ് മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ബി.കെ. സുകുമാരന്‍ സ്വാഗതവും കെ.കെ. രാജന്‍ നന്ദിയും പറഞ്ഞു. രവീന്ദ്രന്‍ പാടി മറുപടി പ്രസംഗം നടത്തി. ബഷീര്‍ അഹമ്മദ് സിദ്ദീഖ്, മോഹനന്‍ മാങ്ങാട്, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ് അലി ചേരങ്കൈ, രവി ബന്തടുക്ക, കെ.പി. അശോകന്‍, കെ. ഗംഗാധരന്‍, ഷരീഫ് കൊടവഞ്ചി, മുഹമ്മദ് കുഞ്ഞി കുട്ടിയാനം, കെ.വി. ഗോവിന്ദന്‍, കെ.എച്ച്. മുഹമ്മദ് നായന്മാര്‍മൂല, കെ. ബാലചന്ദ്രന്‍, ശുഭ നെയ്യങ്ങാനം, എം.പി. ജില്‍ജില്‍, വി.ആര്‍. സദാനന്ദന്‍, രാഘവന്‍ ബെള്ളിപ്പാടി, എ. ബെണ്ടിച്ചാല്‍, ഹമീദ് മൊഗ്രാല്‍, അസ്‌ലം ഷേര്‍ഖാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it