സംരംഭക മേഖലയിലും ടൂറിസം മേഖലയിലും വളരെസാധ്യതകളുള്ള ജില്ലയാണ് കാസര്‍കോട് -ചീഫ് സെക്രട്ടറി

കാസര്‍കോട്: സംരംഭക മേഖലയിലും ടൂറിസം മേഖലയിലും വളരെ സാധ്യതകളുള്ള ജില്ലയാണ് കാസര്‍കോട് എന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു അഭിപ്രായപ്പെട്ടു. ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ധാരാളം പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരികയാണ്. ടൂറിസം മേഖലയിലും ധാരാളം സംരംഭങ്ങള്‍ക്ക് വലിയ സാധ്യതകളുള്ള മണ്ണാണ് കാസര്‍കോടിന്റേത് എന്ന് ആ വകുപ്പില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ച കാലത്ത് തന്നെ തനിക്ക് ബോധ്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എംപവര്‍ കാസര്‍കോട് നിക്ഷേപ സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം […]

കാസര്‍കോട്: സംരംഭക മേഖലയിലും ടൂറിസം മേഖലയിലും വളരെ സാധ്യതകളുള്ള ജില്ലയാണ് കാസര്‍കോട് എന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു അഭിപ്രായപ്പെട്ടു. ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ധാരാളം പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരികയാണ്. ടൂറിസം മേഖലയിലും ധാരാളം സംരംഭങ്ങള്‍ക്ക് വലിയ സാധ്യതകളുള്ള മണ്ണാണ് കാസര്‍കോടിന്റേത് എന്ന് ആ വകുപ്പില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ച കാലത്ത് തന്നെ തനിക്ക് ബോധ്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എംപവര്‍ കാസര്‍കോട് നിക്ഷേപ സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഓണ്‍ലൈനില്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, സംസ്ഥാന വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.എസ്. കൃപാകുമാര്‍, എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടര്‍ ജി.എസ്. പ്രകാശ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍, ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, ബി.ആര്‍.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, റിട്ട. ഐ.ജി. കെ.വി മധുസൂദനന്‍ നായര്‍, ഡോ. വിവേക് വിഷ്ണു, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചീഫ് മാനേജര്‍ എ. ഉണ്ണികൃഷ്ണന്‍, എംപവര്‍ കാസര്‍കോട് സംഘാടക സമിതി ഭാരവാഹികളായ രവീന്ദ്രന്‍ കണ്ണങ്കൈ, അലി നെട്ടാര്‍, എം.ടി.പി. മുഹമ്മദ് കുഞ്ഞി, ഡോ. ജലാലുദ്ദീന്‍, മുഹമ്മദലി റെഡ്‌വുഡ്, ഐശ്വര്യ കുമാരന്‍, അഡ്വ. മുഹമ്മദ് റഫീക്, സൈഫുദ്ദീന്‍ കളനാട്, അബ്ദുല്‍ ഖാദര്‍ പള്ളിപ്പുഴ, ഫാറൂക് മെട്രോ, ഡോ.രശ്മി പ്രകാശ്, അബ്ദുല്‍ സലാം.വി, സയ്യിദ് സവാദ്, സുലൈഖ മാഹിന്‍ പ്രസംഗിച്ചു. ജില്ലയിലെ പ്രമുഖ സംരംഭകരായ മണികണ്ഠന്‍ മേലത്ത്, ശിവദാസ് കീനേരി, അബ്ദുല്‍ ബഷീര്‍.ബി.എ എന്നിവരെ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉപഹാരം നല്‍കി ആദരിച്ചു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.ഐ.എ ജില്ലാ വൈസ് പ്രസിഡണ്ട് മുജീബ് അഹ്മദ് സംസാരിച്ചു.

Related Articles
Next Story
Share it