കാസര്‍കോട് അതിവേഗം വ്യവസായത്തിന്റെ കേന്ദ്രമാകുന്നു-മന്ത്രി പി രാജീവ്; ഏഴ് വ്യവസായ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആറെണ്ണത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു
അനന്തപുരം: കാസര്‍കോട് ജില്ല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ജില്ല വ്യവസായത്തിന്റെ കേന്ദ്രമായി മാറുകയാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അനന്തപുരം വ്യവസായ പാര്‍ക്കില്‍ ഏഴ് വ്യവസായ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആറ് സ്ഥാപനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ 82 സ്ഥാപനങ്ങള്‍ കാസര്‍കോട് നിലവില്‍ വന്നു. ജില്ലയില്‍ മാത്രം നിക്ഷേപം ആയിരം കോടി രൂപയ്ക്ക് മുകളിലാണ്. അനന്തപുരത്ത് ഉദ്ഘാടനം ചെയ്ത ഏഴ് സ്ഥാപനങ്ങളിലൂടെ മാത്രം 300 കോടി രൂപയുടെ അധിക നിക്ഷേപം ഉണ്ടായി. […]

അനന്തപുരം: കാസര്‍കോട് ജില്ല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ജില്ല വ്യവസായത്തിന്റെ കേന്ദ്രമായി മാറുകയാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അനന്തപുരം വ്യവസായ പാര്‍ക്കില്‍ ഏഴ് വ്യവസായ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആറ് സ്ഥാപനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ 82 സ്ഥാപനങ്ങള്‍ കാസര്‍കോട് നിലവില്‍ വന്നു. ജില്ലയില്‍ മാത്രം നിക്ഷേപം ആയിരം കോടി രൂപയ്ക്ക് മുകളിലാണ്. അനന്തപുരത്ത് ഉദ്ഘാടനം ചെയ്ത ഏഴ് സ്ഥാപനങ്ങളിലൂടെ മാത്രം 300 കോടി രൂപയുടെ അധിക നിക്ഷേപം ഉണ്ടായി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത് സംരംഭക സമൂഹത്തിന് ഏറെ പ്രചോദനമാവുമെന്നും സംരംഭക സമൂഹത്തിനുണ്ടായ ആത്മവിശ്വാസമാണ് റാങ്കിങ്ങിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി. രാജീവ്, പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ, എ.ഐ.ഡി.എ പ്രസിഡണ്ട് രത്നാകരന്‍ മാവില എന്നിവര്‍ സംസാരിച്ചു. കെ.സി.സി.പി.എല്‍ മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ്, എന്‍.എം.സി.സി ചെയര്‍മാന്‍ എ.കെ ശ്യാം പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ സ്വാഗതവും എ.ഐ.ഡി.എ പ്രതിനിധി പി.എ നിഷാദ് നന്ദിയും പറഞ്ഞു.