കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിന് തുടക്കമായി
കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിന് തുടക്കമായി.മഞ്ജുവാര്യരെ നായികയാക്കി 'ആയിഷ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 'പ്രാപെട' സിനിമയുടെ പ്രീമിയര്‍ ഷോ നടന്നു. സംവിധായകന്‍ കൃഷ്‌ണേന്ദു കലേഷ് മുഖ്യാതിഥിയായിരുന്നു. വിമല്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സുബിന്‍ ജോസ്, ശ്രുതി പണ്ഡിറ്റ്, ബാലകൃഷ്ണന്‍, അജ്മല്‍ സംസാരിച്ചു. കെ.പി.എസ് വിദ്യാനഗര്‍ സ്വാഗതവും വാസില്‍ നന്ദിയും പറഞ്ഞു.ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചലചിത്രങ്ങളും ഷോര്‍ട്ട്മൂവി വിഭാഗത്തില്‍ തിരഞ്ഞെടുക്കുന്ന […]

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിന് തുടക്കമായി.
മഞ്ജുവാര്യരെ നായികയാക്കി 'ആയിഷ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 'പ്രാപെട' സിനിമയുടെ പ്രീമിയര്‍ ഷോ നടന്നു. സംവിധായകന്‍ കൃഷ്‌ണേന്ദു കലേഷ് മുഖ്യാതിഥിയായിരുന്നു. വിമല്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സുബിന്‍ ജോസ്, ശ്രുതി പണ്ഡിറ്റ്, ബാലകൃഷ്ണന്‍, അജ്മല്‍ സംസാരിച്ചു. കെ.പി.എസ് വിദ്യാനഗര്‍ സ്വാഗതവും വാസില്‍ നന്ദിയും പറഞ്ഞു.
ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചലചിത്രങ്ങളും ഷോര്‍ട്ട്മൂവി വിഭാഗത്തില്‍ തിരഞ്ഞെടുക്കുന്ന 10 ചിത്രങ്ങളും ഓപ്പണ്‍ ഫോറങ്ങളും രണ്ട് ദിവസങ്ങളിലായി ഉണ്ടായിരിക്കും. എവരിതിങ് സിനിമ, ജോയ്‌ലാന്റ്, എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് ഒണ്‍സ്, ടോറി ആന്‍ഡ് ലോകിത തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന വേദിയില്‍ വിവിധ കാറ്റഗറികളിലുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സംവിധായകര്‍ ശരീഫ് ഈസ, ജിയോ ബേബി എന്നിവരടങ്ങിയ ജൂറിയായിരിക്കും ഷോര്‍ട്ട് മൂവി വിഭാഗത്തില്‍ വിധി നിര്‍ണയിക്കുക. ചലച്ചിത്രമേളയിലും ഓപ്പണ്‍ ഫോറത്തിലും ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ സംബന്ധിക്കും.