കാസര്‍കോട്: നഗരത്തിലെ വ്യാപാരി പ്രമുഖനും ബസ് ഉടമയുമായിരുന്ന കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ വാസുദേവ നിവാസില്‍ അനന്തഭക്ത 102-ാം വയസില്‍ അന്തരിച്ചു. കാസര്‍കോട് കോര്‍ട്ട് റോഡിലെ ഭക്താ ബ്രദേഴ്സ് സ്ഥാപനത്തിന്റെ ഉടമയും നേരത്തെ കാസര്‍കോട് നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന കെ.ബി.ടി ബസ് മാനേജിംഗ് പാര്ട്ടണറുമായിരുന്നു. ഇന്ത്യന്‍ ടൊബാകോ കമ്പനിയുടെ പ്രമുഖ ഏജന്റായിരുന്ന അനന്തഭക്ത ആദ്യകാലങ്ങളില്‍ ഹാര്ഡ്വെയര് ഷോപ്പും നടത്തിയിരുന്നു. ബസുടമ സംഘത്തിന്റെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീ മല്ലികാര്‍ജുന ക്ഷേത്ര ജീര്‍ണോദ്ധാരണ സമിതിയുടെ അധ്യക്ഷനുമായിരുന്നു.
ഭാര്യ: പരേതയായ അനസൂയ. മക്കള്‍: രഞ്ജിനി, ജയലക്ഷ്മി, ശോഭ, രംഗനാഥ ഭക്ത, പരേതരായ കസ്തൂരി, മഞ്ജുനാഥ ഭക്ത. മരുമക്കള്‍: രമേശ് കാമത്ത്, ശാന്തി ഭക്ത, വൃന്ദഭക്ത, വെങ്കിടേഷ് കാമത്ത്, ഗോപാലകൃഷ്ണ നായ്ക്, പരേതനായ രമേശ് കാമത്ത്.