കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു

കാസര്‍കോട്: നെല്ലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. പെണ്‍കുട്ടികള്‍ക്കായി ഒരു ഹൈസ്‌കൂള്‍ വേണമെന്ന ആവശ്യം മുന്നില്‍ കണ്ട് 1974 ഒക്ടോബര്‍ ഒന്നിനാണ് സ്‌കൂള്‍ ആരംഭിച്ചത്. ഒരു വര്‍ഷം നീണ്ട നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷം വിപുലമായ രീതിയില്‍ നടത്താന്‍ സ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. യോഗം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം അധ്യക്ഷത […]

കാസര്‍കോട്: നെല്ലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. പെണ്‍കുട്ടികള്‍ക്കായി ഒരു ഹൈസ്‌കൂള്‍ വേണമെന്ന ആവശ്യം മുന്നില്‍ കണ്ട് 1974 ഒക്ടോബര്‍ ഒന്നിനാണ് സ്‌കൂള്‍ ആരംഭിച്ചത്. ഒരു വര്‍ഷം നീണ്ട നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷം വിപുലമായ രീതിയില്‍ നടത്താന്‍ സ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. യോഗം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. വിദ്യാഭാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. രജനി, വാര്‍ഡ് അംഗം വീണ അരുണ്‍ ഷെട്ടി, സി.കെ. മദനന്‍, എസ്.എം.സി ചെയര്‍മാന്‍ ഇബ്രാഹിം ചൗക്കി, മുന്‍ ആര്‍.ഡി.ഡി പ്രസീത, ഒ.എസ്.എ പ്രസിഡണ്ട് സാബിറ, ഹെഡ്മിസ്ട്രസ് പി. സവിത, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ആര്‍.എസ്. ശ്രീജ, പി.ടി.എ വൈസ് പ്രസിഡണ്ട് അഹമ്മദ് മന്‍സൂര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. രാജീവന്‍ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു. അമ്പതാം വാര്‍ഷികത്തില്‍ 50 വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സാബിറ ബങ്കര സ്‌കൂളിന് നല്‍കുന്ന സ്റ്റീല്‍ ഗ്ലാസ്സ്, ജഗ്ഗ് എന്നിവ പി.ടി.എ പ്രസിഡണ്ട്, പ്രിന്‍സിപ്പല്‍, എച്ച്.എം എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ഉന്നത പഠനത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ധനസഹായം എച്ച്.എം. കുട്ടിയുടെ രക്ഷിതാവിന് കൈമാറി.
സംഘാടക സമിതി ഭാരവാഹികള്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, .എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. (മുഖ്യരക്ഷാധികാരികള്‍), യഹ്‌യ തളങ്കര, കെ.എസ്. അന്‍വര്‍ സാദത്ത്, ടി.എ ഷാഫി, മുഹമ്മദ് ഹാഷിം (രക്ഷാധികാരികള്‍), നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം (ചെയര്‍മാന്‍), റാഷിദ് പൂരണം (വര്‍ക്കിംഗ് ചെയര്‍മാന്‍), ഷംസീദ ഫിറോസ്, കെ. രജനി, വീണ അരുണ്‍ ഷെട്ടി, ഇബ്രാഹിം ചൗക്കി, അഹമ്മദ്, മന്‍സൂര്‍, സക്കിയ, സാബിറ (വൈസ് ചെയര്‍മാന്‍), എം. രാജീവന്‍ (ജനറല്‍ കണ്‍വീനര്‍), പി. സവിത, ആര്‍.വി. ശ്രീജ, സി.കെ. മദനന്‍ (ജോ. കണ്‍വീനര്‍).

Related Articles
Next Story
Share it