കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം -യു.ഡി.എഫ്

കാസര്‍കോട്: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്നും കാസര്‍കോട് മണ്ഡലം യു.ഡി.എഫ് യോഗം തീരുമാനിച്ചു.നിരവധി പാവപ്പെട്ട രോഗികളും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായവരും ചികിത്സ കിട്ടാതെ വിഷമിക്കുന്ന സാഹചര്യത്തില്‍ ആസ്പത്രി കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി ഉടന്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നും യോഗം അവശ്യപ്പെട്ടു. ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് […]

കാസര്‍കോട്: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്നും കാസര്‍കോട് മണ്ഡലം യു.ഡി.എഫ് യോഗം തീരുമാനിച്ചു.
നിരവധി പാവപ്പെട്ട രോഗികളും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായവരും ചികിത്സ കിട്ടാതെ വിഷമിക്കുന്ന സാഹചര്യത്തില്‍ ആസ്പത്രി കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി ഉടന്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നും യോഗം അവശ്യപ്പെട്ടു. ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.എ അഷ്‌റഫലി, കരിവെള്ളൂര്‍ വിജയന്‍, ടി.എം ഇഖ്ബാല്‍, കെ.ബി കുഞ്ഞാമു, സി.വി. ജയിംസ്, കെ. ഖാലിദ്, നാസര്‍ ചായിന്റടി, ടി.ഇ മുഖ്താര്‍, എസ് മുഹമ്മദ് കുഞ്ഞി, ഖാദര്‍ മാന്യ, കെ.എം ബഷീര്‍, ഉമേഷ് അണങ്കൂര്‍, ഇ.എ. ജലീല്‍, ബി.എ. ഇസ്മായില്‍, എസ്.കെ. അബ്ബാസ് അലി, ഹനീഫ് ചേരങ്കൈ, സിദ്ധീഖ് ബേക്കല്‍, അന്‍വര്‍ ഓസോണ്‍, എ.കെ. ഷാഫി, മുഹമ്മദ് പഠാങ്ങ് പ്രസംഗിച്ചു.

Related Articles
Next Story
Share it