ബദിയടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നവകേരള യാചന സദസ് സംഘടിപ്പിച്ചു. യു.ഡി.എഫ്. കാസര്‍കോട് മണ്ഡലം മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്മാന് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു.
മുന്‍മന്ത്രി സി.ടി. അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.കെ.എം. അഷ്റഫ് എം.എല്‍.എ., എണ്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്. സോമശേഖര, ഷേണി രവി മാസ്റ്റര്‍, ഹമീദലി കന്തല്‍, എ.കെ. ഷരീഫ്, ബാലകൃഷ്ണ ഗാംഭീര, ശ്യാമപ്രസാദ് മാന്യ, അന്‍വര്‍ ഓസോണ്‍, ആയിഷ മുഹമ്മദലി, ബി. ശാന്ത, എം. അബ്ബാസ്, ഫാത്തിമത്ത് ജഹനാസ്, രാധാകൃഷ്ണ നായിക്, സറീന മുസ്തഫ, കുസുമാവദി, റംല, അലി തുപ്പക്കല്‍, ഹാഷിം കടവത്ത്, എം.എ.എച്ച്. മഹമൂദ്, ഖാളി അബ്ദുല്‍ റഹ്മാന്, നാസര്‍ ചായിന്റടി, എസ്. മുഹമ്മദ്, ടി.ഇ. മുക്താര്‍, നാസര്‍ ചെര്‍ക്കളം, കെ.എം. ബഷീര്‍, ജോണ്‍ ക്രാസ്റ്റ, ഈശ്വര ഭട്ട്, അഷ്റഫ് അമേക്കള, സിദ്ധീഖ് ഖണ്ഡിഗെ, മുഹമ്മദലി പെര്‍ള തുടങ്ങിയവര്‍ സംബന്ധിച്ചു.