പ്രവര്‍ത്തിച്ചത് ഉദ്ഘാടന ദിവസം മാത്രം; ജനറല്‍ ആസ്പത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് നോക്കുകുത്തിയായി
കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റ് നോക്കുകുത്തിയായി. ആസ്പത്രി കെട്ടിട സമുച്ചയത്തിന് മുന്നില്‍ പത്ത് മാസം മുമ്പ് സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റാണ് ഒരിക്കല്‍ പോലും രോഗികള്‍ക്ക് ഉപകാരപ്പെടാതെ നോക്കുകുത്തിയായത്. 35 ലക്ഷം രൂപ മുടക്കി 2023ലാണ് ഇത് സ്ഥാപിച്ചത്. 2024 ഫെബ്രുവരി 21നാണ് ഗുജറാത്തിലെ സ്വകാര്യ കമ്പനി ആസ്പത്രി അധികൃതര്‍ക്ക് വാറന്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോഴേക്കും വാറന്റി കാലാവധി പൂര്‍ത്തിയായിരുന്നു. നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് വാറന്റി സര്‍ട്ടിഫിക്കറ്റ് ഇ-മെയില്‍ വഴി […]

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റ് നോക്കുകുത്തിയായി. ആസ്പത്രി കെട്ടിട സമുച്ചയത്തിന് മുന്നില്‍ പത്ത് മാസം മുമ്പ് സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റാണ് ഒരിക്കല്‍ പോലും രോഗികള്‍ക്ക് ഉപകാരപ്പെടാതെ നോക്കുകുത്തിയായത്. 35 ലക്ഷം രൂപ മുടക്കി 2023ലാണ് ഇത് സ്ഥാപിച്ചത്. 2024 ഫെബ്രുവരി 21നാണ് ഗുജറാത്തിലെ സ്വകാര്യ കമ്പനി ആസ്പത്രി അധികൃതര്‍ക്ക് വാറന്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോഴേക്കും വാറന്റി കാലാവധി പൂര്‍ത്തിയായിരുന്നു. നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് വാറന്റി സര്‍ട്ടിഫിക്കറ്റ് ഇ-മെയില്‍ വഴി അയച്ചത്. പ്ലാന്റ് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം കമ്പനി അധികൃതരെത്തി പരിശോധിച്ചപ്പോള്‍ സെന്‍സറിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. കമ്പനി ജീവനക്കാര്‍ ഗുജറാത്തില്‍ നിന്നും വന്നതിന്റെ ചെലവും സെന്‍സര്‍ നന്നാക്കുന്നതിനും കൂടി ഒരു ലക്ഷം രൂപയോളം ചെലവ് വരുമെന്ന അറിയിപ്പും നല്‍കിയാണ് മടങ്ങിയത്. പണം നല്‍കാതെ തകരാറ് പരിഹരിക്കില്ല. കമ്പനി അധികൃതര്‍ ആസ്പത്രി ടെക്‌നീഷ്യന് പ്ലാന്റിന്റെ പ്രവര്‍ത്തന രീതി പറഞ്ഞു കൊടുത്തില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പ്ലാന്റ് സജ്ജീകരിക്കാനുള്ള സാമഗ്രികള്‍ 2021 ജൂലായ് 30നാണ് ചിന്മയ മിഷന്‍ ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ സ്ഥലം കണ്ടെത്തുന്നതില്‍ ആസ്പത്രി അധികൃതരുടെ ഭാഗത്ത് നിന്നും കാലതാമസമുണ്ടായി. പിന്നീട് സ്ഥലം കണ്ടെത്തി 2023ലാണ് പ്ലാന്റ് സ്ഥാപിച്ചത്. ജൂണ്‍ 29ന് ഉദ്ഘാടനവും നടന്നു. ഉദ്ഘാടന ദിവസം പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചെങ്കിലും വാര്‍ഡുകളിലേക്കുള്ള പൈപ്പ് ഘടിപ്പിച്ചിരുന്നില്ല. ആസ്പത്രി അധികൃതര്‍ പൈപ്പ് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കമ്പനിയില്‍ നിന്ന് ആളെത്തി പരിശോധിക്കുന്നത്. അപ്പോഴേക്കും സെന്‍സറിന് തകരാറ് സംഭവിച്ചിരുന്നു. പ്ലാന്റ് സ്ഥാപിച്ച ശേഷം ആവശ്യ സേവനങ്ങള്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ തുടര്‍ നടപടികളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. കോവിഡ് കാലത്ത് മെഡിക്കല്‍ ഓക്‌സിജന് ക്ഷാമം നേരിട്ടപ്പോള്‍ സെന്‍ട്രല്‍ ചിന്മയ മിഷന്‍ മുംബൈ 35 ലക്ഷം രൂപ ചെലവാക്കിയാണ് ആസ്പത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. ഒരു മിനിറ്റില്‍ 160 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനും ഇത് 50 രോഗികള്‍ക്ക് ഒരേ സമയം ഉപയോഗിക്കുകയും ചെയ്യാവുന്ന പ്ലാന്റാണ് ശ്വാസം കിട്ടാതെ നോക്കുകുത്തിയായത്.