സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നോമ്പുതുറ ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് അനുഗ്രഹമാകുന്നു
കാസര്‍കോട്: റമദാനില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന നോമ്പുതുറ അനുഗ്രഹമാകുന്നു. നൂറിലേറെ രോഗികളാണ് നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാനെത്തുന്നത്. പുലര്‍ച്ചെ ടോക്കന് വേണ്ടി വന്ന് ഡോക്ടറെ കാണിച്ച് വിവിധ പരിശോധനകള്‍ കഴിഞ്ഞ് അഡ്മിറ്റാകുന്നവരും ഉണ്ട്. സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറക്കുള്ള പലഹാരങ്ങളും പഴവര്‍ഗങ്ങളും വിതരണം ചെയ്യുന്നത്. സുഹൃത്തുക്കളുടെയും ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. […]

കാസര്‍കോട്: റമദാനില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന നോമ്പുതുറ അനുഗ്രഹമാകുന്നു. നൂറിലേറെ രോഗികളാണ് നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാനെത്തുന്നത്. പുലര്‍ച്ചെ ടോക്കന് വേണ്ടി വന്ന് ഡോക്ടറെ കാണിച്ച് വിവിധ പരിശോധനകള്‍ കഴിഞ്ഞ് അഡ്മിറ്റാകുന്നവരും ഉണ്ട്. സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറക്കുള്ള പലഹാരങ്ങളും പഴവര്‍ഗങ്ങളും വിതരണം ചെയ്യുന്നത്. സുഹൃത്തുക്കളുടെയും ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ സഹായവുമായി കാന്റീന്‍ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാ റാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മ്മദ് എന്നിവരുടെ ആത്മാര്‍ത്ഥമായ സഹകരണമാണ് ഇതിനുള്ളത്. റമദാന്‍ മാസം മുഴുവന്‍ ഇത് തുടരാനാഗ്രഹിക്കുന്നുവെന്ന് മാഹിന്‍ കുന്നില്‍ പറഞ്ഞു. ചൂടു ചായയും ഈത്തപ്പഴവും പലഹാരങ്ങളും പഴങ്ങളുമാണ് നല്‍കുന്നത്.