കാസര്‍കോട് ജില്ലക്കാരുടെ യാത്രാദുരിതം പരിഹരിക്കണം-എസ്.ഡി.പി.ഐ

കാസര്‍കോട്: ജില്ല കേരളത്തിന്റെ ഭാഗം തന്നെയാണെന്ന് ഭരണാധികാരികളെ ഓര്‍മപ്പെടുത്തേണ്ട ഗതികേടിലാണ് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന ഒരോ പ്രശ്‌നങ്ങളിലും മനസിലാകുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.ഉത്തര മലബാറിലെ ജനപ്രതിനിധികള്‍ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാന്‍ ഒരു പരിശ്രമവും നടത്തുന്നില്ല.ജില്ലയിലെ ജനങ്ങളനുഭവിക്കുന്ന യാത്രാദുരിതം പരിഹരിക്കുന്നതിന് ഇടപെടാന്‍ മടി കാണിക്കുന്ന എം.പി തികഞ്ഞ പരാജയമാണ് ജില്ലയിലെ ജനതക്ക് കേരളത്തിന്റെ തെക്കുഭാഗത്തേക്ക് പോകാനും വരാനുമുള്ള പ്രയാസം മനസിലാക്കി അധികാരികള്‍ യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിയന്തര പരിഹാരം കാണണം.അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് […]

കാസര്‍കോട്: ജില്ല കേരളത്തിന്റെ ഭാഗം തന്നെയാണെന്ന് ഭരണാധികാരികളെ ഓര്‍മപ്പെടുത്തേണ്ട ഗതികേടിലാണ് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന ഒരോ പ്രശ്‌നങ്ങളിലും മനസിലാകുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
ഉത്തര മലബാറിലെ ജനപ്രതിനിധികള്‍ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാന്‍ ഒരു പരിശ്രമവും നടത്തുന്നില്ല.
ജില്ലയിലെ ജനങ്ങളനുഭവിക്കുന്ന യാത്രാദുരിതം പരിഹരിക്കുന്നതിന് ഇടപെടാന്‍ മടി കാണിക്കുന്ന എം.പി തികഞ്ഞ പരാജയമാണ് ജില്ലയിലെ ജനതക്ക് കേരളത്തിന്റെ തെക്കുഭാഗത്തേക്ക് പോകാനും വരാനുമുള്ള പ്രയാസം മനസിലാക്കി അധികാരികള്‍ യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിയന്തര പരിഹാരം കാണണം.
അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളായ റഫീഖ് പുളിക്കല്‍, മുസ്തഫ പാലേരി, ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ എ.എച്ച് സ്വാഗതവും ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it