എ. കെ. എം അഷ്റഫ് എം.എൽ.എയുടെ ഇടപെടൽ; കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

മഞ്ചേശ്വരം: കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും വാക്സിനേഷൻ നൽകുന്നതിന് കാസർകോട് ജില്ലയിലെ പിഎച്ച്സികളിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. തിങ്കളാഴ്ച മുതൽ പരീക്ഷാ ഹാൾ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പി എച്ച്സിയിൽ ഹാജരായി വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ പ്രതിസന്ധി മനസ്സിലാക്കി മഞ്ചേശ്വരം എംഎൽഎ […]

മഞ്ചേശ്വരം: കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും വാക്സിനേഷൻ നൽകുന്നതിന് കാസർകോട് ജില്ലയിലെ പിഎച്ച്സികളിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. തിങ്കളാഴ്ച മുതൽ പരീക്ഷാ ഹാൾ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പി എച്ച്സിയിൽ ഹാജരായി വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ പ്രതിസന്ധി മനസ്സിലാക്കി മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ആരോഗ്യ മന്ത്രി വീണ ജോർജിന് നേരിട്ട് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് വാക്സിൻ ക്രമീകരണങ്ങൾ നടത്തിയത്.

Related Articles
Next Story
Share it