കാസര്‍കോട്: വജ്ര -സ്വര്‍ണാഭരണകളക്ഷനുകളുടെ നവ്യാനുഭവമായി ദ ഡയമണ്ട് ഫാക്ടറിയുടെ എക്സ്ക്ലൂസീവ് എക്സിബിഷന് കാസര്‍കോട്ട് പ്രൗഢ തുടക്കം. കാസര്‍കോട് എം.ജി. റോഡിലെ സിറ്റി ടവര്‍ ഹോട്ടലില്‍ നടക്കുന്ന ത്രിദിന എക്സിബിഷന്റെ ഉദ്ഘാടനം എന്‍.എ. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എന്‍.എ.അബൂബക്കര്‍ നിര്‍വ്വഹിച്ചു. പി.കെ.എസ് അസോസിയേറ്റ്സ് ഉടമ പി. സന്ദീപ് ദീപം തെളിച്ചു. വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. കാലാതീതമായ ഡിസൈനുകളുടെയും അസാധാരണമായ കരവിരുതിന്റെയും വിശാലമായ സെലക്ഷനുകള്‍ എക്സിബിഷനില്‍ ഒരുക്കിയിട്ടുണ്ട്. ഡെയിലി വെയര്‍ മുതല്‍ ബ്രൈഡല്‍ കളക്ഷനുകള്‍ എക്സിബിഷനില്‍ അണിനിരത്തിയിട്ടുണ്ട്.
തിരഞ്ഞെടുത്ത സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ക്ക് മേക്കിംഗ് ചാര്‍ജില്‍ 100% വരെ പ്രത്യേക കിഴിവ് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ സുതാര്യതയും ഗുണനിലവാര ഉറപ്പും ഉറപ്പാക്കിക്കൊണ്ട് സൂക്ഷ്മമായി രൂപകല്പന ചെയ്തിട്ടുള്ളതും ഹാള്‍മാര്‍ക്കും സര്‍ട്ടിഫൈ ചെയ്തതുമാണ് ദ ഡയമണ്ട് ഫാക്ടറിയുടെ ആഭരണങ്ങളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
എക്സിബിഷന് 29 വരെ നീണ്ടു നില്ക്കും. ദിവസവും രാവിലെ 10.30 മുതല്‍ രാത്രി 8.00 മണി വരെയാണ് പ്രദര്‍ശനം. 25 വര്‍ഷത്തെ പാരമ്പര്യമുള്ള ടി.ഡി.എഫിന് മുംബൈയിലുടനീളവും മംഗലാപുരത്തും ഷോറൂമുകളുണ്ട്.