പ്രതീക്ഷയുണര്‍ത്തി കാസര്‍കോട്ട് ക്രിക്ക്‌ടെക് ക്യാമ്പ്

കാസര്‍കോട്: ആധുനിക സജ്ജീകരണങ്ങളോടെ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കോച്ചിംഗ് ആരംഭിക്കുന്നു. ക്രിക്ക്‌ടെക് ക്രിക്കറ്റ് അക്കാദമി എന്ന പേരിലാണ് ക്രിക്കറ്റിന്റെ എല്ലാവശങ്ങളേയും കുറിച്ച് പരിശീലനം നല്‍കുന്ന കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നത്. ഹെഡ്‌കോച്ച് ഷദാബ്ഖാന്‍, മുന്‍ രഞ്ജിതാരം ഹൈദരലി എം, കേരള അണ്ടര്‍-25 ക്രിക്കറ്റ് ടീം ട്രെയ്‌നര്‍ രാഹുല്‍ദാസ്, കേരള രഞ്ജി ടീം അസി. കോച്ച് മസ്ഹര്‍ മൊയ്തു, ഐ.പി.എല്‍ പ്ലെയര്‍ പി. പ്രശാന്ത്, ട്രെയ്‌നര്‍ ഇസ്തിയാഖ് ഹുസൈന്‍, കോച്ച് സാമൂവല്‍ ജയരാജ് മുത്തു, കേരള സീനിയര്‍ […]

കാസര്‍കോട്: ആധുനിക സജ്ജീകരണങ്ങളോടെ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കോച്ചിംഗ് ആരംഭിക്കുന്നു. ക്രിക്ക്‌ടെക് ക്രിക്കറ്റ് അക്കാദമി എന്ന പേരിലാണ് ക്രിക്കറ്റിന്റെ എല്ലാവശങ്ങളേയും കുറിച്ച് പരിശീലനം നല്‍കുന്ന കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നത്.
ഹെഡ്‌കോച്ച് ഷദാബ്ഖാന്‍, മുന്‍ രഞ്ജിതാരം ഹൈദരലി എം, കേരള അണ്ടര്‍-25 ക്രിക്കറ്റ് ടീം ട്രെയ്‌നര്‍ രാഹുല്‍ദാസ്, കേരള രഞ്ജി ടീം അസി. കോച്ച് മസ്ഹര്‍ മൊയ്തു, ഐ.പി.എല്‍ പ്ലെയര്‍ പി. പ്രശാന്ത്, ട്രെയ്‌നര്‍ ഇസ്തിയാഖ് ഹുസൈന്‍, കോച്ച് സാമൂവല്‍ ജയരാജ് മുത്തു, കേരള സീനിയര്‍ സ്റ്റേറ്റ് പ്ലെയര്‍ അന്‍ഫല്‍ പി.എം, ജെ.സി.ഐ നാഷണല്‍ ട്രെയ്‌നര്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.
ക്രിക്‌ടെക്കിന്റെ ബ്രോഷര്‍ പ്രകാശനം സിറ്റി ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന് നല്‍കി നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട ഹബീബ് റഹ്‌മാന്‍ മുഖ്യാതിഥിയായി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ബിജു എസ്, മുജീബ് അഹ്‌മദ്, കെ.സി.എ മെമ്പര്‍ ടി.എം ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി നിയാസ്, വൈസ് പ്രസിഡണ്ടുമാരായ സലാം ചെര്‍ക്കള, മുഹമ്മദ് ജാനിഷ്, അക്കാദമി കോച്ച് ശഹദാബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അക്കാദമി ജേഴ്‌സി മുന്‍ രഞ്ജി താരങ്ങളായ കെ. ചന്ദ്രശേഖര, അന്‍ഫല്‍ പി.എം എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. അണ്ടര്‍-16 സംസ്ഥാന താരം മുഹമ്മദ് ജസീലിനുള്ള ഉപഹാരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍ സമ്മാനിച്ചു. യൂസുഫ് തുരുത്തി നന്ദി പറഞ്ഞു.

Related Articles
Next Story
Share it