കാസര്‍കോട് ചിന്നക്ക് ലക്ഷം രൂപയുടെ രംഗശ്രേഷ്ഠ പുരസ്‌കാരം

മംഗളൂരു: നാടക-സിനിമ സംവിധായകനും നടനും കൊങ്കിണി സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡണ്ടുമായ കാസര്‍കോട് ചിന്നക്ക് 2023ലെ രംഗ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. ഡോ. പി. ദയാനന്ദ പൈയുടെ സ്മരണാര്‍ത്ഥം വിശ്വ കൊങ്കണി സംസ്ഥാന്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 11ന് ശാന്തി നഗറിലെ വിശ്വ കൊങ്കിണി ആസ്ഥാനത്തു വെച്ച് സമര്‍പ്പിക്കും. അഞ്ചു പതിറ്റാണ്ടുകാലമായി കന്നഡ, തുളു, കൊങ്കിണി, മലയാളം ഭാഷകളിലെ നാടകം, സിനിമാ രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് കാസര്‍കോട് ചിന്ന. […]

മംഗളൂരു: നാടക-സിനിമ സംവിധായകനും നടനും കൊങ്കിണി സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡണ്ടുമായ കാസര്‍കോട് ചിന്നക്ക് 2023ലെ രംഗ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. ഡോ. പി. ദയാനന്ദ പൈയുടെ സ്മരണാര്‍ത്ഥം വിശ്വ കൊങ്കണി സംസ്ഥാന്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 11ന് ശാന്തി നഗറിലെ വിശ്വ കൊങ്കിണി ആസ്ഥാനത്തു വെച്ച് സമര്‍പ്പിക്കും. അഞ്ചു പതിറ്റാണ്ടുകാലമായി കന്നഡ, തുളു, കൊങ്കിണി, മലയാളം ഭാഷകളിലെ നാടകം, സിനിമാ രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് കാസര്‍കോട് ചിന്ന. ഇദ്ദേഹം രചിച്ച പുസ്തകങ്ങള്‍ക്ക് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പുരസ്‌കരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദേശങ്ങളിലും നാടക പ്രദര്‍ശനം നടത്തിയിട്ടുണ്ട്. മുന്നൂറിലേറെ മൂകാഭിനയങ്ങളും നടത്തി.മികച്ച സംവിധായകനുള്ള പുരസ്‌കാരവും ചിന്നയെ തേടിയെത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള രാജ്യോത്ഭവ പ്രശസ്തി, അജിത് കുമാര്‍ പ്രശസ്തി, നന്ദി പ്രശസ്തി, ഡോ. ടി.എം.എ പ്രശസ്തി തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആദര്‍ശ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയത്തിന് സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. കാസര്‍കോട് ചിന്ന സംവിധാനം ചെയ്ത ഉജുവാഡു എന്ന കൊങ്കിണി സിനിമയ്ക്കു സംസ്ഥാന അവാര്‍ഡും മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it