കാസര്‍കോട് സി.എച്ച് സെന്റര്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സി.എച്ച് സെന്റര്‍ നിര്‍ധന രോഗികള്‍ക്കായി ഒരുക്കിയ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ബാങ്ക് റോഡിലുള്ള വിന്‍ടെച്ച് ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഡയാലിസിസ് രോഗികള്‍ വര്‍ധിച്ചുവരുമ്പോള്‍ ചെകിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. ഈ സാഹചര്യത്തിലാണ് ഒമ്പത് മിഷനോട് കൂടിയുള്ള ഡയാലിസിസ് യൂണിറ്റിന് ആദ്യഘട്ടമെന്ന നിലയില്‍ തുടക്കം കുറിച്ചത്. അര്‍ഹതപ്പെട്ട നിര്‍ധരരായ രോഗികള്‍ക്ക് […]

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സി.എച്ച് സെന്റര്‍ നിര്‍ധന രോഗികള്‍ക്കായി ഒരുക്കിയ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ബാങ്ക് റോഡിലുള്ള വിന്‍ടെച്ച് ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഡയാലിസിസ് രോഗികള്‍ വര്‍ധിച്ചുവരുമ്പോള്‍ ചെകിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. ഈ സാഹചര്യത്തിലാണ് ഒമ്പത് മിഷനോട് കൂടിയുള്ള ഡയാലിസിസ് യൂണിറ്റിന് ആദ്യഘട്ടമെന്ന നിലയില്‍ തുടക്കം കുറിച്ചത്. അര്‍ഹതപ്പെട്ട നിര്‍ധരരായ രോഗികള്‍ക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് ചെയ്ത് കൊടുക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍, ഹാജി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, എന്‍.എ അബൂബക്കര്‍ ഹാജി, യഹ്യ തളങ്കര, അബ്ബാസ് ബീഗം, ഖാദര്‍ ചെങ്കള, ഡോ. ഫവാസ്, അഷ്‌റഫ് എടനീര്‍ പ്രസംഗിച്ചു.
കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, എം. അബ്ബാസ്, എ.ബി. ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടി.സി.എ റഹ്മാന്‍, ഹാരിസ് ചൂരി, അസീസ് മരിക്കെ, കല്ലട്ര അബ്ദുള്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, ടി.എം ഇഖ്ബാല്‍, എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, ഡോ. ഡാനിഷ്, അന്‍വര്‍ ചേരങ്കൈ, കെ.പി മുഹമ്മദ് അഷ്‌റഫ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ തങ്ങള്‍, സവാദ് അംഗഡിമുഗര്‍, ഷരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, സാഹിന സലീം, എ.പി ഉമ്മര്‍, ലുക്മാന്‍ തളങ്കര, ഷാഫി പാറക്കട്ട, ഖാളി മുഹമ്മദ്, സി. മുഹമ്മദ് കുഞ്ഞി, ഇ. അബൂബക്കര്‍, രാജു കൃഷ്ണന്‍, ഹനീഫ അരമന, ബീഫാത്തിമ ഇബ്രാഹിം, ഹസൈനാര്‍ ബീജന്തടുക്ക, കബീര്‍ ചെങ്കള, ഹാരിസ് എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it