കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ചെങ്കള നാലാംമൈലില്‍ വടംവലി മത്സരത്തോടു കൂടി തുടക്കം കുറിച്ചു.ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ വടംവലി മത്സരം കാസര്‍കോട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് പി.കെ രാജു ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി.എ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ബ്ലോക്ക്‌വൈസ് പ്രസിഡണ്ട് അഫ്‌റഫ് അലി, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി […]

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ചെങ്കള നാലാംമൈലില്‍ വടംവലി മത്സരത്തോടു കൂടി തുടക്കം കുറിച്ചു.
ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ വടംവലി മത്സരം കാസര്‍കോട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് പി.കെ രാജു ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി.എ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ബ്ലോക്ക്‌വൈസ് പ്രസിഡണ്ട് അഫ്‌റഫ് അലി, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഫ്‌റഫ് കാര്‍ള, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, ചെമ്മനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ തെക്കില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകുമാര കുദ്രെപാടി, മുഹമ്മദ് ഹനീഫ പാറ, കേരളവടംവലി ടീം പരിശീലക വാസന്തി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേശീയ വടംവലി സ്വര്‍ണ്ണമെഡല്‍ ജേതാവ് കൃപേഷിനെ ചടങ്ങില്‍ ആദരിച്ചു.
വടംവലി മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ ചെമ്മനാട് പഞ്ചായത്ത് ഒന്നാംസ്ഥാനവും ചെങ്കള പഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. വനിതാ വിഭാഗത്തില്‍ മധൂര്‍ പഞ്ചായത്ത് ഒന്നാം സ്ഥാനവും ബദിയടുക്ക പഞ്ചായത്ത് ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it