കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
കാസര്‍കോട്: കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് 44,02,53,331 രൂപ വരവും 436,320,577 രൂപ ചെലവും 3,932,754 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ട് പി.എ. അഷ്റഫ് അലി അവതരിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമാക്കി കൃഷിക്ക് 1,33,74,000 രൂപ വകയിരുത്തിയ ബജറ്റാണ് അവതരിക്കപ്പെട്ടത്.നെല്‍കൃഷിക്ക് കൂലി ചെലവ്, ക്ഷീര വികസനം, പാടശേഖര സമിതികള്‍ക്ക് യന്ത്രങ്ങള്‍ തുടങ്ങിയവയ്ക്കും തുക വകയിരുത്തി. ഗ്രാമീണ ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് പത്ത് ലക്ഷം രൂപയും ഭവന […]

കാസര്‍കോട്: കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് 44,02,53,331 രൂപ വരവും 436,320,577 രൂപ ചെലവും 3,932,754 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ട് പി.എ. അഷ്റഫ് അലി അവതരിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമാക്കി കൃഷിക്ക് 1,33,74,000 രൂപ വകയിരുത്തിയ ബജറ്റാണ് അവതരിക്കപ്പെട്ടത്.
നെല്‍കൃഷിക്ക് കൂലി ചെലവ്, ക്ഷീര വികസനം, പാടശേഖര സമിതികള്‍ക്ക് യന്ത്രങ്ങള്‍ തുടങ്ങിയവയ്ക്കും തുക വകയിരുത്തി. ഗ്രാമീണ ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് പത്ത് ലക്ഷം രൂപയും ഭവന നിര്‍മാണത്തിന് 1,61,04,000 രൂപ നീക്കിവെച്ചു. ഭിന്നശേഷി സുഹൃദ പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അവരുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 18 ലക്ഷം രൂപ വകയിരുത്തി. ദാരിദ്ര്യം ലഘൂകരണം ലക്ഷ്യമാക്കി തൊഴില്‍ ലഭ്യമാകുന്നതിന് 27,00,000 രൂപ അനുവദിച്ചു. കുമ്പള, ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ വികസനത്തിനായും ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനും 1,16,00,000 രൂപ മാറ്റിവെച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ 33,00,000 രൂപയും വകയിരുത്തി. വനിതകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് 50 ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചു. പശ്ചാത്തല മേഖലയുടെ വികസനത്തിനായി 2,61,42,000 രൂപ നീക്കിവെച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. സൈമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ബി. വിജു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഷ്റഫ് കര്‍ള, സമീമ അന്‍സാരി, സക്കീന അബ്ദുല്ല ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബദറുല്‍ മുനീര്‍, ഹനീഫ പാറ, സി.വി. ജെയിംസ്, സുകുമാര കുദ്രെപ്പാടി, കലാഭവന്‍ രാജു, ജമീല അഹമ്മദ്, ജയന്തി സംബന്ധിച്ചു.