കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: മുന്‍ ബാക്കിയിരുപ്പ് ഉള്‍പ്പെടെ 41,83,14,393 രൂപ വരവും 41,60,69,835 രൂപ ചെലവും 22,44,558 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷ ബജറ്റ് വൈസ് പ്രസിഡണ്ട് പി.എ അഷ്‌റഫലി അവതരിപ്പിച്ചു. ഉല്‍പാദന മേഖല, സേവന മേഖല, പശ്ചാത്തല മേഖല എന്നിങ്ങനെ മൂന്നായി തരംതിരിച്ച് മുന്‍ഗണനാ ക്രമത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സാമൂഹ്യനീതി, സമത്വം, പിന്നോക്ക വിഭാഗങ്ങളുടെ അര്‍ഹമായ പരിഗണന തുടങ്ങിയവയെല്ലാം ബജറ്റില്‍ പരിഗണിച്ചതായി വൈസ് പ്രസിഡണ്ട് പറഞ്ഞു. പ്രസിഡണ്ട് സി.എ ഷൈമ അധ്യക്ഷത […]

കാസര്‍കോട്: മുന്‍ ബാക്കിയിരുപ്പ് ഉള്‍പ്പെടെ 41,83,14,393 രൂപ വരവും 41,60,69,835 രൂപ ചെലവും 22,44,558 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷ ബജറ്റ് വൈസ് പ്രസിഡണ്ട് പി.എ അഷ്‌റഫലി അവതരിപ്പിച്ചു. ഉല്‍പാദന മേഖല, സേവന മേഖല, പശ്ചാത്തല മേഖല എന്നിങ്ങനെ മൂന്നായി തരംതിരിച്ച് മുന്‍ഗണനാ ക്രമത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സാമൂഹ്യനീതി, സമത്വം, പിന്നോക്ക വിഭാഗങ്ങളുടെ അര്‍ഹമായ പരിഗണന തുടങ്ങിയവയെല്ലാം ബജറ്റില്‍ പരിഗണിച്ചതായി വൈസ് പ്രസിഡണ്ട് പറഞ്ഞു. പ്രസിഡണ്ട് സി.എ ഷൈമ അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it