കാസര്‍കോട് ബ്ലോക്ക് ആരോഗ്യ മേള 23ന് ചെര്‍ക്കളയില്‍; സംഘാടക സമിതി രൂപീകരിച്ചു
കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള 23ന് ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടത്താന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് പി.എ. അഷ്‌റഫ് അലി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് പരിപാടി വിശദീകരിച്ചു. മേളയുടെ ഭാഗമായി ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, കബഡി ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കും. അലോപ്പതി, അയൂര്‍വേദം, ഹോമിയോ, യുനാനി, ജീവിതശൈലി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകളും നടത്തും. ആരോഗ്യം, ആയുഷ് വകുപ്പ്, പൊലീസ്, ദുരന്തനിവാരണം, കുടുംബശ്രീ, […]

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള 23ന് ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടത്താന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് പി.എ. അഷ്‌റഫ് അലി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് പരിപാടി വിശദീകരിച്ചു.
മേളയുടെ ഭാഗമായി ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, കബഡി ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കും. അലോപ്പതി, അയൂര്‍വേദം, ഹോമിയോ, യുനാനി, ജീവിതശൈലി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകളും നടത്തും. ആരോഗ്യം, ആയുഷ് വകുപ്പ്, പൊലീസ്, ദുരന്തനിവാരണം, കുടുംബശ്രീ, ഐ.സി.ഡി.എസ്, വനിത ശിശുവികസന വകുപ്പ്, എക്‌സൈസ്, പ്രാണിജന്യ നിയന്ത്രണം, കൃഷി തുടങ്ങിയ വകുപ്പുകളുടെ എക്‌സിബിഷന്‍ സ്റ്റാളുകളും ഒരുക്കും.
ആയിരം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചെര്‍ക്കളയില്‍ അന്നേദിവസം വര്‍ണ്ണശബളമായ റാലി നടത്താനും തീരുമാനിച്ചു. എം.പി, കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ എം.എല്‍.എമാര്‍, കുമ്പള, മധൂര്‍, ബദിയടുക്ക, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ ചെയര്‍പേഴ്‌സണും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി. അഷ്‌റഫ് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതിയും പത്ത് സബ്കമ്മിറ്റികളും രൂപീകരിച്ചു. ജോയിന്റ് ബി.ഡി.ഒ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സക്കീന, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് സി.എന്‍, ഹനീഫപാറ, സുകുമാരന്‍ കുതിരപ്പാടി, ഡോ.രേഷ്മ എ.കെ, ഡോ. കെവിന്‍ വാട്‌സണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗന്നിമോള്‍ എന്‍.എ, ബിജുതോമസ്, ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രന്‍ സി.സി, ദേവീദാക്ഷന്‍ കെ, രാജേഷ് കെ.എസ്, രവീന്ദ്രന്‍ പി പ്രസംഗിച്ചു.