കാസര്‍കോട് ബാര്‍ അസോസിയേഷന്‍: മണികണ്ഠന്‍ നമ്പ്യാര്‍ പ്രസി.; പ്രദീപ് റാവു സെക്ര.

കാസര്‍കോട്: കാസര്‍കോട് ബാര്‍ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഭിഭാഷക പരിഷത്തിനെതിരെ മത്സരിച്ച യു.ഡി.എഫ്-എല്‍.ഡി.എഫ് അഭിഭാഷക സംഘടനകളുടെ പാനലിന് ജയം. പ്രസിഡണ്ടായി കെ. മണിക്കണ്ഠന്‍ നമ്പ്യാരും സെക്രട്ടറിയായി എം. പ്രദീപ് റാവുവും തിരഞ്ഞെടുക്കപ്പെട്ടു. ബി.കെ. ശംസുദ്ദീനാണ് ട്രഷറര്‍. സുഭാഷ് ബോസ് വൈസ് പ്രസിഡണ്ടായും ആര്‍. ഉദയ കുമാര്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ആയിഷത്ത് തംസീമ, എം. ഇന്ദിരാവതി, കെ.എം. ബീന എന്നിവരും ജൂനിയര്‍ അംഗങ്ങളായി പി.എസ്. അബ്ദുല്‍ ജുനൈദ്, ബി. അര്‍പിത, ടി. സുമേഷ് […]

കാസര്‍കോട്: കാസര്‍കോട് ബാര്‍ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഭിഭാഷക പരിഷത്തിനെതിരെ മത്സരിച്ച യു.ഡി.എഫ്-എല്‍.ഡി.എഫ് അഭിഭാഷക സംഘടനകളുടെ പാനലിന് ജയം. പ്രസിഡണ്ടായി കെ. മണിക്കണ്ഠന്‍ നമ്പ്യാരും സെക്രട്ടറിയായി എം. പ്രദീപ് റാവുവും തിരഞ്ഞെടുക്കപ്പെട്ടു. ബി.കെ. ശംസുദ്ദീനാണ് ട്രഷറര്‍. സുഭാഷ് ബോസ് വൈസ് പ്രസിഡണ്ടായും ആര്‍. ഉദയ കുമാര്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ആയിഷത്ത് തംസീമ, എം. ഇന്ദിരാവതി, കെ.എം. ബീന എന്നിവരും ജൂനിയര്‍ അംഗങ്ങളായി പി.എസ്. അബ്ദുല്‍ ജുനൈദ്, ബി. അര്‍പിത, ടി. സുമേഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ വര്‍ഷങ്ങളായി അഭിഭാഷക പരിഷത്തിന്റെ പാനലിലുള്ളവരായിരുന്നു മുഖ്യസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇത്തവണ അഭിഭാഷക പരിഷത്തിനെതിരെ മറ്റ് സംഘടനകള്‍ എല്ലാം ചേര്‍ന്ന് ഒരു പാനലില്‍ മത്സരിക്കുകയായിരുന്നു.

Related Articles
Next Story
Share it