കരുവാക്കോട് രാജരാജേശ്വരി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം ജൂണില്‍

പാലക്കുന്ന്: കരുവാക്കോട് രാജരാജേശ്വരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം ജൂണ്‍ 24 മുതല്‍ 28 വരെ നടത്താന്‍ തീരുമാനിച്ചു. 50 ലക്ഷത്തോളം രൂപ ചെലവില്‍ ഒരു വര്‍ഷം കൊണ്ട് പണി തീര്‍ത്ത ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളാണ് ഇനി നടക്കേണ്ടത്. അതിനോടനുബന്ധിച്ചാണ് ബ്രഹ്മകലശം നടക്കുക. ആഘോഷ കമ്മിറ്റി രൂപവല്‍ക്കരണ യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ചലഅധ്യക്ഷത വഹിച്ചു. ഉച്ചില്ലത്ത് പദ്മനാഭ തന്ത്രി ഭദ്രദീപം കൊളുത്തി. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവരാമന്‍ മേസ്ത്രി, […]

പാലക്കുന്ന്: കരുവാക്കോട് രാജരാജേശ്വരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം ജൂണ്‍ 24 മുതല്‍ 28 വരെ നടത്താന്‍ തീരുമാനിച്ചു. 50 ലക്ഷത്തോളം രൂപ ചെലവില്‍ ഒരു വര്‍ഷം കൊണ്ട് പണി തീര്‍ത്ത ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളാണ് ഇനി നടക്കേണ്ടത്. അതിനോടനുബന്ധിച്ചാണ് ബ്രഹ്മകലശം നടക്കുക. ആഘോഷ കമ്മിറ്റി രൂപവല്‍ക്കരണ യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ചലഅധ്യക്ഷത വഹിച്ചു. ഉച്ചില്ലത്ത് പദ്മനാഭ തന്ത്രി ഭദ്രദീപം കൊളുത്തി. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവരാമന്‍ മേസ്ത്രി, ഗണേശന്‍ അവിട്ടം, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, അംഗം വി. ഗീത, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ മണികണ്ഠന്‍ അരവത്ത്, അംഗങ്ങളായ എം.പി. ജയശ്രീ മാധവന്‍, ടി.വി. രാധിക കുഞ്ഞിക്കണ്ണന്‍, കെ.വി. ജയശ്രീ, ലീന രാഘവന്‍, കുഞ്ഞബ്ദുള്ള, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, സാജിദ് മൗവ്വല്‍, കെ.വി. ഭാസ്‌കരന്‍, വി. വി. സുകുമാരന്‍, എ. ഭാസ്‌കരന്‍ നായര്‍ പ്രസംഗിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികള്‍: അരവത് കെ. ശിവരാമന്‍ മേസ്ത്രി (ചെയ.), പദ്മനാഭന്‍ കരുവാക്കോട് (കണ്‍.).

Related Articles
Next Story
Share it