ഏഴുവയസുകാരിയുടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിന് കാരുണ്യയാത്ര നടത്തിയ ബസ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 1.11 ലക്ഷം രൂപ

ബദിയടുക്ക: കുമ്പഡാജെ ജയനഗറിലെ ഉദയശങ്കര്‍-സവിത ദമ്പതികളുടെ മകള്‍ ഏഴുവയസുകാരി സാന്‍വിക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിന് കാരുണ്യയാത്ര നടത്തിയ ബസ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ. കാസര്‍കോട്-മുള്ളേരിയ-കിന്നിംഗാര്‍ റൂട്ടിലോടുന്ന രശ്മി ബസിനാണ് ഇത്രയും തുക സമാഹരിക്കാന്‍ സാധിച്ചത്. എട്ടായിരം രൂപ ചെലവ് കഴിച്ച് ബാക്കി മുഴുവന്‍ തുകയും കുട്ടിയുടെ കുടുംബത്തെ ഏല്‍പ്പിച്ചു. മുള്ളേരിയയിലെ സ്‌കൂള്‍ കുട്ടികള്‍ ബസിന് സ്വീകരണം നല്‍കി. മുള്ളേരിയ, കാസര്‍കോട്-മല്ലം-ബദിയടുക്ക-പെര്‍ള റൂട്ടിലോടുന്ന ദുര്‍ഗാഗണേഷ് ബസും കാരുണ്യയാത്ര നടത്തുന്നുണ്ട്. ആദ്യം […]

ബദിയടുക്ക: കുമ്പഡാജെ ജയനഗറിലെ ഉദയശങ്കര്‍-സവിത ദമ്പതികളുടെ മകള്‍ ഏഴുവയസുകാരി സാന്‍വിക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിന് കാരുണ്യയാത്ര നടത്തിയ ബസ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ.
കാസര്‍കോട്-മുള്ളേരിയ-കിന്നിംഗാര്‍ റൂട്ടിലോടുന്ന രശ്മി ബസിനാണ് ഇത്രയും തുക സമാഹരിക്കാന്‍ സാധിച്ചത്.
എട്ടായിരം രൂപ ചെലവ് കഴിച്ച് ബാക്കി മുഴുവന്‍ തുകയും കുട്ടിയുടെ കുടുംബത്തെ ഏല്‍പ്പിച്ചു. മുള്ളേരിയയിലെ സ്‌കൂള്‍ കുട്ടികള്‍ ബസിന് സ്വീകരണം നല്‍കി. മുള്ളേരിയ, കാസര്‍കോട്-മല്ലം-ബദിയടുക്ക-പെര്‍ള റൂട്ടിലോടുന്ന ദുര്‍ഗാഗണേഷ് ബസും കാരുണ്യയാത്ര നടത്തുന്നുണ്ട്.
ആദ്യം ബദിയടുക്ക-ബെളിഞ്ച റൂട്ടിലോടുന്ന ബിലാല്‍ ബസ് കാരുണ്യയാത്ര നടത്തി സമാഹരിച്ച തുക സാന്‍വിയുടെ കുടുംബത്തിന് കൈമാറിയിരുന്നു.

Related Articles
Next Story
Share it