മുള്ളേരിയ: ബദിയടുക്ക വളക്കുഞ്ചയിലെ മഞ്ജു-ശ്രീജ എന്നീ സഹോദരങ്ങളുടെ വൃക്ക് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര.
കാസര്‍കോട്-അഡൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രശ്മി ബസാണ് ഇന്ന് കാരുണ്യ യാത്ര നടത്തുന്നത്. മുള്ളേരിയ ടൗണില്‍ വെച്ച് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഫ്ളാഗ് ഓഫ് ചെയ്തു. കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. ആദൂര്‍ എസ്.ഐ മധുസൂധനന് മുഖ്യാതിഥിയായിരുന്നു. ചികിത്സ കമ്മിറ്റി ഭാരവാഹികളായ ഗംഗാധരന് പള്ളത്തടുക്ക, ഹമീദ് പള്ളത്തടുക്ക, ആനന്ദ കെ മവ്വാര്‍, രവീന്ദ്ര റൈ, വസന്ത ചേമ്പോടു, രാഘവ കനകത്തോടി, ശശിധര യാദവ്, സുനില്‍ പുണ്ടൂര്‍, രശ്മി ബസ് മാനേജര്‍ രാജേഷ്, ബസ് തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.