വയനാടിനെ സഹായിക്കാന്‍ സ്വകാര്യ ബസുടമകളുടെ കാരുണ്യയാത്രക്ക് തുടക്കം

കുമ്പള: വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമുള്ള സ്വകാര്യ ബസുടമകളുടെ കാരുണ്യ യാത്രക്ക് ജില്ലയിലും തുടക്കമായി. ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ ശമ്പളവും വേണ്ടെന്ന് വെച്ചാണ് ബസുടമകള്‍ കാരുണ്യയാത്ര നടത്തുന്നത്. വലിയ തോതിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കിയാണ് ബസുടമകള്‍ ഈ കാരുണ്യയാത്ര നടത്തുന്നതെന്നും ടിക്കറ്റ് നിരക്കിലുപരി യാത്രക്കാര്‍ നല്ലൊരു തുക നല്‍കി വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി കാരുണ്യ യാത്രയ്‌ക്കൊപ്പം നില്‍ക്കണമെന്നും കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അഭ്യര്‍ത്ഥിച്ചു. കുമ്പളയില്‍ കാരുണ്യ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു […]

കുമ്പള: വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമുള്ള സ്വകാര്യ ബസുടമകളുടെ കാരുണ്യ യാത്രക്ക് ജില്ലയിലും തുടക്കമായി. ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ ശമ്പളവും വേണ്ടെന്ന് വെച്ചാണ് ബസുടമകള്‍ കാരുണ്യയാത്ര നടത്തുന്നത്. വലിയ തോതിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കിയാണ് ബസുടമകള്‍ ഈ കാരുണ്യയാത്ര നടത്തുന്നതെന്നും ടിക്കറ്റ് നിരക്കിലുപരി യാത്രക്കാര്‍ നല്ലൊരു തുക നല്‍കി വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി കാരുണ്യ യാത്രയ്‌ക്കൊപ്പം നില്‍ക്കണമെന്നും കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അഭ്യര്‍ത്ഥിച്ചു. കുമ്പളയില്‍ കാരുണ്യ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആയിഷ ബസ് ഉടമ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വിട്ടല്‍ ഷെട്ടി മഹാലക്ഷ്മി, ഇബ്രാഹിം സഫര്‍, ജാഫര്‍ വി.പി, സൂഫി ഗസല്‍, അബ്ദുല്ല മൊഗ്രാല്‍, ഹക്കീം സഫര്‍, എം.എ മൂസ മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it