തലവേദന മാറാന്‍ സ്വാമിജി തലയ്ക്കടിച്ചു; യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരു: തലവേദന മാറാന്‍ സ്വാമിയെ സമീപിച്ച യുവതി തലയ്ക്കടിയേറ്റ് മരിച്ചു. കര്‍ണാടകയിലാണ് സംഭവം. ഹാസന്‍ ജില്ലയിലെ 37കാരി തലവേദന മാറുന്നതിനായി ബെക്ക ഗ്രാമത്തിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ മനു (42)വിനെ സമീപിക്കുകയായിരുന്നു. തലവേദന മാറ്റാന്‍ തലയിലും ശരീരത്തിലും അടിച്ചതിനെ തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. ഗൗദരഹള്ളി സ്വദേശി പാര്‍വതിയാണ് (37) മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പാര്‍വതിയുടെ മകളായ ചൈത്ര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനുവിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. രണ്ട് മാസമായി കടുത്ത തലവേദനമൂലം ബുദ്ധിമുട്ടുന്ന […]

ബെംഗളൂരു: തലവേദന മാറാന്‍ സ്വാമിയെ സമീപിച്ച യുവതി തലയ്ക്കടിയേറ്റ് മരിച്ചു. കര്‍ണാടകയിലാണ് സംഭവം. ഹാസന്‍ ജില്ലയിലെ 37കാരി തലവേദന മാറുന്നതിനായി ബെക്ക ഗ്രാമത്തിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ മനു (42)വിനെ സമീപിക്കുകയായിരുന്നു. തലവേദന മാറ്റാന്‍ തലയിലും ശരീരത്തിലും അടിച്ചതിനെ തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. ഗൗദരഹള്ളി സ്വദേശി പാര്‍വതിയാണ് (37) മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് പാര്‍വതിയുടെ മകളായ ചൈത്ര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനുവിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. രണ്ട് മാസമായി കടുത്ത തലവേദനമൂലം ബുദ്ധിമുട്ടുന്ന പാര്‍വതി നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ആള്‍ദൈവത്തെ സമീപിച്ചത്.
ഡിസംബര്‍ രണ്ടിന് പാര്‍വതി ക്ഷേത്രത്തിലെത്തി ഇയാളെ പാര്‍വതി കണ്ടിരുന്നു. ഇയാള്‍ ഒരു നാരങ്ങ കൊടുത്ത ശേഷം അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച തലവേദന മാറ്റാനാണെന്ന പേരില്‍ മനു പാര്‍വതിയുടെ തലയിലും ശരീരത്തിലും വടികാണ്ട് അടിക്കുകയായിരുന്നു. കുഴഞ്ഞുവീണ പാര്‍വതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.