കര്‍ണാടകയില്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കാന്‍ ആലോചന; തീരുമാനം ഉടനെയെന്ന് ആരോഗ്യമന്ത്രി

ബംഗളൂരു: കോവിഡ് വളരെ കുറഞ്ഞ സാഹചര്യത്തില്‍ കര്‍ണാടകയില്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയില്‍. മാസ്‌ക് നിര്‍ത്തുന്നത് സംബന്ധിച്ച് കോവിഡ് സാങ്കേതിക സമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. ഇതിനകം തന്നെ രാജ്യത്തെ നാല് സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള നിയമത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ 90 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ആരും അവരുടെ മേല്‍ പിഴ പോലും ചുമത്തുന്നില്ല. അതിനാല്‍ ഒരു തരത്തില്‍ ഇത് അനൗദ്യോഗികമായി മാസ്‌ക് ഒഴിവാക്കിയതുപോലെ […]

ബംഗളൂരു: കോവിഡ് വളരെ കുറഞ്ഞ സാഹചര്യത്തില്‍ കര്‍ണാടകയില്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയില്‍. മാസ്‌ക് നിര്‍ത്തുന്നത് സംബന്ധിച്ച് കോവിഡ് സാങ്കേതിക സമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു.
ഇതിനകം തന്നെ രാജ്യത്തെ നാല് സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള നിയമത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ 90 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ആരും അവരുടെ മേല്‍ പിഴ പോലും ചുമത്തുന്നില്ല. അതിനാല്‍ ഒരു തരത്തില്‍ ഇത് അനൗദ്യോഗികമായി മാസ്‌ക് ഒഴിവാക്കിയതുപോലെ തന്നെയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം നിരീക്ഷിച്ചുവരികയാണ്. ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി സര്‍ക്കാരുകള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം ഇതിനകം പിന്‍വലിച്ചിട്ടുണ്ട്.
എന്നിരുന്നാലും, കൊവിഡില്‍ നിന്നുള്ള സംരക്ഷണത്തിനായി മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കിയത് തിടുക്കത്തിലുള്ള തീരുമാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു.

Related Articles
Next Story
Share it