കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും; മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിര്‍ദേശം

മംഗളൂരു: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പരിശോധനക്കായി തലപ്പാടി ചെക്ക് പോസ്റ്റിന് പുറമെ കേരള-മംഗളൂരു അതിര്‍ത്തികളില്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നു. കൊണാജെ, ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഞ്ച് ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും. തൗഡുഗോളി, നെറ്റിലപദവ്, നര്യ ക്രോസ്, നന്ദര്‍ പട്പു, മുടുഗര കട്ട എന്നിവിടങ്ങളില്‍ അഞ്ച് ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ ടീമിനൊപ്പം മൂന്ന് ഷിഫ്റ്റുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതു […]

മംഗളൂരു: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പരിശോധനക്കായി തലപ്പാടി ചെക്ക് പോസ്റ്റിന് പുറമെ കേരള-മംഗളൂരു അതിര്‍ത്തികളില്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നു. കൊണാജെ, ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഞ്ച് ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും. തൗഡുഗോളി, നെറ്റിലപദവ്, നര്യ ക്രോസ്, നന്ദര്‍ പട്പു, മുടുഗര കട്ട എന്നിവിടങ്ങളില്‍ അഞ്ച് ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ ടീമിനൊപ്പം മൂന്ന് ഷിഫ്റ്റുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതു കൂടാതെ റെയില്‍വേ വകുപ്പുമായി സഹകരിച്ച് മംഗളൂരു സെന്‍ട്രല്‍, ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ചെക്കിംഗ് പോയിന്റ് സ്ഥാപിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനാല്‍ ഇവിടങ്ങളില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് കര്‍ണാടകയിലേക്ക് വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡിസിപി ഹരിറാം ശങ്കര്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്ക് ദിവസവും യാത്ര ചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണെങ്കില്‍ പാസായി കണക്കാക്കി യാത്ര അനുവദിക്കും. മറ്റ് കാരണങ്ങളാല്‍ വരുന്നവര്‍ 72 മണക്കൂറിനുള്ളില്‍ പരിശോധന നടത്തണം. ചെക്ക് പോസ്റ്റുകളിലെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയതായി തെളിഞ്ഞാല്‍ അത്തരക്കാരെക്കുറിച്ച് കേരളസര്‍ക്കാരിനെ അറിയിച്ച് തുടര്‍ നടപടി സ്വീകരിക്കും.

മംഗളൂരു-കേരള അതിര്‍ത്തിയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളോടൊപ്പം വരുന്ന മാതാപിതാക്കള്‍ക്ക് അസൗകര്യങ്ങളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കുകയാണെന്ന് ഡി.സി.പി ഹരിറാം ശങ്കര്‍ പറഞ്ഞു.
പരീക്ഷകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ ബുദ്ധിമുട്ടുകള്‍ നേരിടാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കായി ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ നടത്തുകയും കൂടുതല്‍ കാലതാമസമില്ലാതെ പോകാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് ഡി.സി.പി വ്യക്തമാക്കി.

Related Articles
Next Story
Share it