സ്‌കൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയ പ്രധാന അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

ബെംഗളൂരു: സ്‌കൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയ പ്രധാന അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയതിന് പ്രധാന അധ്യാപികയായ എസ്.എം ഉമാദേവിയെ ആണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ബാലെചെങ്കപ്പ കന്നഡ മോഡല്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ചുമതലയുള്ള അധ്യാപികയായിരുന്നു എസ്.എം ഉമാദേവി. സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ […]

ബെംഗളൂരു: സ്‌കൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയ പ്രധാന അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയതിന് പ്രധാന അധ്യാപികയായ എസ്.എം ഉമാദേവിയെ ആണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ബാലെചെങ്കപ്പ കന്നഡ മോഡല്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ചുമതലയുള്ള അധ്യാപികയായിരുന്നു എസ്.എം ഉമാദേവി. സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉടനെ തീവ്ര ഹിന്ദു സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ച് പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്.

അന്വേഷണത്തിനായി നാലംഗ സംഘത്തെ സ്‌കൂളിലേക്ക് അയച്ചിരുന്നതായും വെള്ളിയാഴ്ച സ്‌കൂളില്‍ നമസ്‌കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയതില്‍ പ്രധാനാധ്യാപികയ്ക്ക് തെറ്റ് പറ്റിയതായും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഗിരിജേഷ്വരി ദേവി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുമതിയില്ലെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഗിരിജേഷ്വരി ദേവി മറുപടി നല്‍കി.

Related Articles
Next Story
Share it