പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കര്‍ണാടകയിലെ മുരുഗ മഠാധിപതിയെ 14 ദിവസത്തേക്ക് കോടതി റിമാണ്ട് ചെയ്തു; ഹോസ്റ്റല്‍ വാര്‍ഡനേയും പ്രതി ചേര്‍ത്തു

മൈസൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കര്‍ണാടകയിലെ മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരനരുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. മുരുഗമഠത്തിന് കീഴിലുള്ള ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വാമിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ശരനരുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിന്റെ വാര്‍ഡനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.15ഉം […]

മൈസൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കര്‍ണാടകയിലെ മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരനരുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. മുരുഗമഠത്തിന് കീഴിലുള്ള ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വാമിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ശരനരുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിന്റെ വാര്‍ഡനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
15ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെ 2019 ജനുവരി മുതല്‍ 2022 ജൂണ്‍ വരെ ശരനരു പീഡിപ്പിച്ചെന്നാണ് കേസ്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്. രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, മുരുഗമഠം ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിയു എംഎല്‍എ ബസവരാജനും ഭാര്യ സൗഭാഗ്യയ്ക്കും ചിത്രദുര്‍ഗ കോടതി ജാമ്യം അനുവദിച്ചു. വാര്‍ഡന്റെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Related Articles
Next Story
Share it