അന്തരിച്ച പ്രശസ്ത കന്നഡനടന്‍ പുനിത് രാജ്കുമാറിനെക്കുറിച്ചുള്ള പാഠം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: അന്തരിച്ച പ്രശസ്ത കന്നഡനടന്‍ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള പാഠം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പുനീത് രാജ്കുമാറിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തണമെന്ന് വിവിധ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു.സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. അന്തരിച്ച നടന് കര്‍ണാടക രത്‌ന അവാര്‍ഡ് നല്‍കുന്നത് ഈ കന്നഡ രാജ്യോത്സവത്തിന്റെ പ്രത്യേകതയാണ്. ജീവകാരുണ്യരംഗത്ത് പുനീത് രാജ്കുമാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനീത് രാജ്കുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നിരവധി പേര്‍ കണ്ണുകള്‍ […]

ബംഗളൂരു: അന്തരിച്ച പ്രശസ്ത കന്നഡനടന്‍ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള പാഠം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പുനീത് രാജ്കുമാറിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തണമെന്ന് വിവിധ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു.
സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. അന്തരിച്ച നടന് കര്‍ണാടക രത്‌ന അവാര്‍ഡ് നല്‍കുന്നത് ഈ കന്നഡ രാജ്യോത്സവത്തിന്റെ പ്രത്യേകതയാണ്. ജീവകാരുണ്യരംഗത്ത് പുനീത് രാജ്കുമാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനീത് രാജ്കുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നിരവധി പേര്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തന്റെ ചുരുങ്ങിയ ജീവിതത്തിനിടയില്‍ പുനീത് രാജ്കുമാര്‍ പ്രചോദനാത്മകമായ പ്രവര്‍ത്തനങ്ങളും സേവനവും ചെയ്തിട്ടുണ്ട്. സാധ്യമായ രീതിയില്‍ അദ്ദേഹത്തിന്റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it