റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കര്‍ണാടക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. ഹുബ്ലി ഹുന്‍സൂര്‍ താലൂക്കിലെ നെല്ലാറു പാള ഹൊസപെന ഹള്ളിയിലെ കെ. കാര്‍ത്തിക്ക് (20) ആണ് അറസ്റ്റിലായത്. കാസര്‍കോട് എസ്.ഐ. ടി.എം. സന്ദീപ്, ഷേക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടാണ് പ്രതിയെ അറസ്റ്റുചെയ്തത്. സഹായിയെ കുറിച്ച് അന്വേഷിച്ചുവരുന്നു. പാടിയിലെ ഗണേശിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ആറിന് രാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് മോഷണം പോയത്. തുടര്‍ന്ന് പൊലീസില്‍ പരാതി […]

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. ഹുബ്ലി ഹുന്‍സൂര്‍ താലൂക്കിലെ നെല്ലാറു പാള ഹൊസപെന ഹള്ളിയിലെ കെ. കാര്‍ത്തിക്ക് (20) ആണ് അറസ്റ്റിലായത്. കാസര്‍കോട് എസ്.ഐ. ടി.എം. സന്ദീപ്, ഷേക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടാണ് പ്രതിയെ അറസ്റ്റുചെയ്തത്. സഹായിയെ കുറിച്ച് അന്വേഷിച്ചുവരുന്നു. പാടിയിലെ ഗണേശിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ആറിന് രാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് മോഷണം പോയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തുന്നതിനിടെ രണ്ടുപേര്‍ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പെടുകയും പൊലീസ് അരികിലെത്തിയപ്പോള്‍ ഒരാള്‍ ഓടി രക്ഷപ്പെടുകയും കാര്‍ത്തിക്കിനെ പിടികൂടുകയുമായിരുന്നു.

Related Articles
Next Story
Share it