'ദുരാത്മാക്കളെ അകറ്റാന്‍' 10 വയസുകാരിയെ ബലി നല്‍കാന്‍ ശ്രമം; പൂജാരിയടക്കം 5 പേര്‍ പിടിയില്‍

ബെംഗളൂരു: 'ദുരാത്മാക്കളെ അകറ്റാന്‍' എന്ന പേരില്‍ 10 വയസുകാരിയെ ബലി നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ പൂജാരിയടക്കം അഞ്ച് പേര്‍ പിടിയിലായി. ബെംഗളൂരുവിലാണ് സംഭവം. ഇവരെ വിവരമറിഞ്ഞെത്തിയ ഗ്രാമീണര്‍ തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നെലമംഗലക്ക് സമീപം ഗാന്ധി ഗ്രാമയില്‍ ജൂണ്‍ 14നാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലി ആവശ്യാര്‍ഥം മറ്റൊരിടത്തായതിനാല്‍ നാലാം ക്ലാസുകാരി അമ്മൂമ്മക്കൊപ്പമായിരുന്നു താമസം. സംഭവ ദിവസം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു പെണ്‍കുട്ടിയെ അയല്‍വാസികളായ സാവിത്രമ്മ, സൗമ്യ എന്നിവര്‍ സമീപത്തെ വയലിലേക്ക് […]

ബെംഗളൂരു: 'ദുരാത്മാക്കളെ അകറ്റാന്‍' എന്ന പേരില്‍ 10 വയസുകാരിയെ ബലി നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ പൂജാരിയടക്കം അഞ്ച് പേര്‍ പിടിയിലായി. ബെംഗളൂരുവിലാണ് സംഭവം. ഇവരെ വിവരമറിഞ്ഞെത്തിയ ഗ്രാമീണര്‍ തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

നെലമംഗലക്ക് സമീപം ഗാന്ധി ഗ്രാമയില്‍ ജൂണ്‍ 14നാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലി ആവശ്യാര്‍ഥം മറ്റൊരിടത്തായതിനാല്‍ നാലാം ക്ലാസുകാരി അമ്മൂമ്മക്കൊപ്പമായിരുന്നു താമസം. സംഭവ ദിവസം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു പെണ്‍കുട്ടിയെ അയല്‍വാസികളായ സാവിത്രമ്മ, സൗമ്യ എന്നിവര്‍ സമീപത്തെ വയലിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. ബലമായി ഒരു മാല ധരിപ്പിക്കുകയും ശേഷം പൂജാ കര്‍മങ്ങള്‍ തുടങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പെട്ട അമ്മൂമ്മ തെരച്ചില്‍ നടത്തുന്നതിനിടെ സമീപത്തെ വയലില്‍ നിന്ന് കരച്ചില്‍ കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.

Related Articles
Next Story
Share it