കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധം; രണ്ട് ഡോസ് വാക്‌സിനോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവോ കാര്യമില്ല; നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളുരു: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ ഏഴ് ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ പ്രവേശിക്കണം. രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഇനി പരിഗണിക്കില്ല. കേരളത്തില്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണു തീരുമാനം. ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കേരളത്തില്‍ നിന്ന് […]

ബെംഗളുരു: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ ഏഴ് ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ പ്രവേശിക്കണം. രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഇനി പരിഗണിക്കില്ല. കേരളത്തില്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണു തീരുമാനം. ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കേരളത്തില്‍ നിന്ന് റോഡ്, തീവണ്ടി, വിമാന മാര്‍ഗമെത്തുന്നവരെല്ലാം ഏഴു ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. ഏഴ് ദിവസത്തിന് ശേഷം ആര്‍ ടി പി സി ആര്‍ പരിശോധനയും നടത്തണം. ഈ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കാസര്‍കോട്, വയനാട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. കേരള -കര്‍ണാടക അതിര്‍ത്തികളായ ദക്ഷിണ കന്നഡ, കൊടക്, ചാമരാജ നഗര എന്നിവടങ്ങളിലെ ചെക്പോസ്റ്റുകളിലും കര്‍ശനമായ പരിശോധനയുണ്ടാകും.

അതിനിടെ കേരളത്തില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. 16.74 ആണ് കേരളത്തിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 19,622 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

Related Articles
Next Story
Share it