കര്‍ണാടക സ്വദേശി റോഡരികില്‍ മരിച്ച നിലയില്‍; ദേഹത്ത് മുറിവുകള്‍
ഹൊസങ്കടി: കര്‍ണാടക സ്വദേശിയെ ശരീരത്തില്‍ മുറിവുകളോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബുള്‍ഗാമിലെ ബസ്സപ്പ രാജു(73)വിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. മഞ്ചേശ്വരം പാവൂര്‍ സൂപ്പി നഗറില്‍ റോഡരികില്‍ ഇന്ന് പുലര്‍ച്ചെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. രണ്ട് ദിവസം മുമ്പ് സൂപ്പി നഗറിലെ ഒരു സ്വകാര്യ വ്യക്തി മംഗളൂരുവില്‍ നിന്നാണ് തോട്ടം ജോലിക്കായി രാജുവിനെ കൊണ്ടുവന്നത്. തോട്ടം പണി കഴിഞ്ഞതിന് ശേഷം തോട്ട ഉടമയുടെ വീടിന്റെ ഔട്ട് ഹൗസിലാണ് കിടന്നുറങ്ങിയിരുന്നത്. ജോലി ചെയുന്ന വീട്ടില്‍ നിന്ന് 150 […]

ഹൊസങ്കടി: കര്‍ണാടക സ്വദേശിയെ ശരീരത്തില്‍ മുറിവുകളോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബുള്‍ഗാമിലെ ബസ്സപ്പ രാജു(73)വിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. മഞ്ചേശ്വരം പാവൂര്‍ സൂപ്പി നഗറില്‍ റോഡരികില്‍ ഇന്ന് പുലര്‍ച്ചെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. രണ്ട് ദിവസം മുമ്പ് സൂപ്പി നഗറിലെ ഒരു സ്വകാര്യ വ്യക്തി മംഗളൂരുവില്‍ നിന്നാണ് തോട്ടം ജോലിക്കായി രാജുവിനെ കൊണ്ടുവന്നത്. തോട്ടം പണി കഴിഞ്ഞതിന് ശേഷം തോട്ട ഉടമയുടെ വീടിന്റെ ഔട്ട് ഹൗസിലാണ് കിടന്നുറങ്ങിയിരുന്നത്. ജോലി ചെയുന്ന വീട്ടില്‍ നിന്ന് 150 മീറ്റര്‍ ദൂരത്തില്‍ ഒരു വീടിന്റെ ഗേറ്റിന് സമീപത്താണ് മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപത്ത് രക്തം തളം കെട്ടി കിടക്കുന്നുണ്ട്. സമീപത്ത് പുല്ലരിയുന്ന കത്തിയും കണ്ടെത്തി. തോട്ടം ഉടമയുടെ വീടിന്റെ ഗേറ്റിന് സമീപത്ത് രക്തം കണ്ടത്തി. ഇന്നലെ വൈകിട്ട് രാജു മാനസിക വിഭ്രാന്തി കാണിച്ചതായി ചിലര്‍ പറയുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട രാജു സ്വയം മുറിവേല്‍പ്പിച്ച് മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രാജു ജോലിക്ക് പോകുമ്പോള്‍ കൊണ്ടു പോകുന്ന കത്തിയാണ് കണ്ടെത്തിയത്. പൊലീസ് നായ മണം പിടിച്ച് കുറച്ചുദൂരം ഓടിയ ശേഷം തിരിച്ചുവന്നു. ഫോറന്‍സിക് വിദഗ്ധര്‍ എത്തിയ ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. മഞ്ചേശ്വരം സി.ഐ എ.സന്തോഷ്‌കുമാര്‍, എസ്.ഐ എന്‍ അന്‍സാര്‍, അഡീഷണല്‍ എസ്.ഐ ടോണി ജെ മറ്റം എവന്നിവര്‍ അന്വേഷണം നടത്തിവരികയാണ്.