കര്‍ണാടകയില്‍ സിനിമാ തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു; പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് ആരോഗ്യമന്ത്രി
ബംഗളൂരു: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു. പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ഇക്കാര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തിയേറ്റര്‍ ഉടമകളും ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇവരുടെ അവസ്ഥയില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ആരോഗ്യ മന്ത്രി കെ.സുധാകര്‍ പറഞ്ഞു. സിനിമാ വ്യവസായവും സാമ്പത്തികമായി കനത്ത തിരിച്ചടി നേരിടുകയാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ആലോചിച്ച് രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം […]

ബംഗളൂരു: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു. പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ഇക്കാര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തിയേറ്റര്‍ ഉടമകളും ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇവരുടെ അവസ്ഥയില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ആരോഗ്യ മന്ത്രി കെ.സുധാകര്‍ പറഞ്ഞു. സിനിമാ വ്യവസായവും സാമ്പത്തികമായി കനത്ത തിരിച്ചടി നേരിടുകയാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ആലോചിച്ച് രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്. സംസ്ഥാനത്ത് പ്രതിദിനം 600 മുതല്‍ 800 വരെ കോവിഡ് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തില്‍ താഴെയാണ്. കോവിഡ് ബാധിച്ചുള്ള മരണസംഖ്യയും വളരെ കുറഞ്ഞു. തിയേറ്ററുകള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിനൊപ്പം, മദ്യശാലകളും നീന്തല്‍ക്കുളങ്ങളും വീണ്ടും തുറക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തുമെന്ന് സുധാകര്‍ പറഞ്ഞു.
സിനിമാ മേഖലയുടെയും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രതിനിധികള്‍ ആരോഗ്യ മന്ത്രി സുധാകറിനെ കാണുകയും തിയേറ്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും 50 ശതമാനം പ്രേക്ഷകരെ മാത്രം അനുവദിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള അനുമതി മാത്രമാണുള്ളത്.