കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഉമേഷ് കട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു
ബംഗളൂരു: കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഉമേഷ് കട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലായിരുന്നു അന്ത്യം. 61 കാരനായ ഉമേഷ് കട്ടി രാത്രി 10.30ന് ബംഗളൂരു ഡോളേഴ്‌സ് കോളനിയിലെ തന്റെ വസതിയിലെ കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. വിവരമറിഞ്ഞ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടന്‍ ആസ്പത്രിയിലെത്തിയിരുന്നു. മൈസൂരുവിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബംഗളൂരുവിലെത്തിയിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച രാവിലെ ബെലഗാവിയിലെ സ്വദേശമായ തിലകവാടിയിലേക്ക് കൊണ്ടുപോയി. […]

ബംഗളൂരു: കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഉമേഷ് കട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലായിരുന്നു അന്ത്യം. 61 കാരനായ ഉമേഷ് കട്ടി രാത്രി 10.30ന് ബംഗളൂരു ഡോളേഴ്‌സ് കോളനിയിലെ തന്റെ വസതിയിലെ കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. വിവരമറിഞ്ഞ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടന്‍ ആസ്പത്രിയിലെത്തിയിരുന്നു. മൈസൂരുവിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബംഗളൂരുവിലെത്തിയിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച രാവിലെ ബെലഗാവിയിലെ സ്വദേശമായ തിലകവാടിയിലേക്ക് കൊണ്ടുപോയി. കര്‍ണാടക നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന ജനപ്രതിനിധിയായിരുന്നു ഉമേഷ് കട്ടി. 1985ല്‍ പിതാവ് വിശ്വനാഥ കട്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. പ്രത്യേക വടക്കന്‍ കര്‍ണാടക സംസ്ഥാനത്തിനായി വാദിച്ച ഉമേഷ് കട്ടി പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെട്ടതും വിവാദം സൃഷ്ടിച്ചിരുന്നു. എട്ടു തവണ ചിക്കോടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ജനതാ പാര്‍ട്ടി, ജനതാദള്‍, ജനതാദള്‍ (യു) തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ബി.ജെ.പിയിലെത്തിയത്. 2004ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ഉമേഷ് കട്ടി മത്സരിച്ചിരുന്നു.