ബെംഗളൂരുവില്‍ അപകടമരണം സ്ഥിരീകരിച്ച 27കാരന് പോസ്റ്റുമോര്‍ട്ടത്തനിടെ പുതുജീവന്‍

ബെഗളുരു: അപകടമരണം സ്ഥിരീകരിച്ച 27കാരന് പോസ്റ്റുമോര്‍ട്ടത്തനിടെ ജീവന്‍ കണ്ടെത്തി. അപകടത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവാവിന് പോസ്റ്റുമോര്‍ട്ടത്തിന് തൊട്ടുമുമ്പാണ് പോസ്റ്റുമോര്‍ട്ടം നടത്താനായി നിയോഗിച്ച ഡോക്ടര്‍ ജീവനുണ്ടെന്ന് കണ്ടെത്തിയത്. കര്‍ണാടകയിലെ മഹാലിംഗാപൂരിലാണ് സംഭവം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യുവാവിന്റെ ശരീരം ചലിക്കുന്നത് ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീവനുണ്ടെന്ന് മനസിലായത്. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയ യുവാവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 27 ന് മഹാലിംഗാപൂരില്‍ അപകടത്തില്‍പ്പെട്ട ശങ്കര്‍ […]

ബെഗളുരു: അപകടമരണം സ്ഥിരീകരിച്ച 27കാരന് പോസ്റ്റുമോര്‍ട്ടത്തനിടെ ജീവന്‍ കണ്ടെത്തി. അപകടത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവാവിന് പോസ്റ്റുമോര്‍ട്ടത്തിന് തൊട്ടുമുമ്പാണ് പോസ്റ്റുമോര്‍ട്ടം നടത്താനായി നിയോഗിച്ച ഡോക്ടര്‍ ജീവനുണ്ടെന്ന് കണ്ടെത്തിയത്. കര്‍ണാടകയിലെ മഹാലിംഗാപൂരിലാണ് സംഭവം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യുവാവിന്റെ ശരീരം ചലിക്കുന്നത് ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീവനുണ്ടെന്ന് മനസിലായത്. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയ യുവാവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഫെബ്രുവരി 27 ന് മഹാലിംഗാപൂരില്‍ അപകടത്തില്‍പ്പെട്ട ശങ്കര്‍ ഗോമ്പി(27) ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മസ്തിഷ്‌കം മരണം സംഭവിച്ചതായി ബെലഗാവിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സംവിധാനം ഒഴിവാക്കുന്നതോടെ മരണം സ്ഥിരീകരിക്കപ്പെടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ശങ്കറിന്റെ ശരീരം വെന്റിലേറ്റര്‍ സംവിധാനത്തോടുകൂടി തന്നെ ബാഗല്‍കോട്ടിലെ മഹാലിംഗാപൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്റര്‍ മാറ്റിയശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചെയ്യാന്‍ വേണ്ടിയാണ് അവിടേക്ക് മാറ്റിയത്. ഇതിനൊപ്പം യുവാവിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ശങ്കറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബാനറുകളും ഫ്‌ളെക്‌സുകളും മഹാലിംഗാപൂരിലെ തെരുവുകളില്‍ നിറഞ്ഞു.

ഹൃദയമിടിപ്പ് ഉണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ ഉടനെ കുടുംബത്തെ വിളിച്ച് യുവാവിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്റര്‍ നീക്കം ചെയ്തുകഴിഞ്ഞാല്‍ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുമെന്നാണ് ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുടുംബത്തോട് പറഞ്ഞിരുന്നത്. എന്നാല്‍ ഗോംബിയുടെ ആരോഗ്യനിലയില്‍ കുറച്ച് പുരോഗതി ഉണ്ടെന്നും അദ്ദേഹത്തിന്റെ ജീവന്‍ സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും ഇപ്പോള്‍ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. 18 വര്‍ഷം നീണ്ട എന്റെ കരിയറില്‍ 400 ലധികം പോസ്റ്റ്മോര്‍ട്ടങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ഇതുപോലുള്ള ഒരു കേസ് ഞാന്‍ കണ്ടിട്ടില്ല.'- പോസ്റ്റുമോര്‍ട്ടം നടത്താനെത്തിയ ഡോകടര്‍ പറഞ്ഞു.

Related Articles
Next Story
Share it