കര്‍ണാടകയിലേക്ക് പോകാന്‍ വാക്‌സിന്‍ പോരാ; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തന്നെ വേണം; നിയന്ത്രണം കര്‍ശനമാക്കാന്‍ പുതിയ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ബംഗളൂരു: പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിന് പിന്നാലെ കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരള, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജോലിക്കായി ദിവസവും എത്തുന്നവര്‍ 15 ദിവസം കൂടുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമോ അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസെടുത്തതിന്റെ […]

ബംഗളൂരു: പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിന് പിന്നാലെ കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരള, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജോലിക്കായി ദിവസവും എത്തുന്നവര്‍ 15 ദിവസം കൂടുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമോ അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ മാത്രമായിരുന്നു കേരളത്തില്‍ നിന്നടക്കമുള്ളവര്‍ക്ക് സംസ്ഥാനത്തേക്ക് കടക്കാനുള്ള നിബന്ധനയാക്കി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മതിയാകില്ല. കര്‍ണാടകയില്‍ നേരിയ തോതില്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Related Articles
Next Story
Share it