കോവിഡ് കേസുകള്‍ ഉയരുന്നു; അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് പുറമേയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും നിയന്ത്രണം കടുപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. പ്രതിദിന കേസുകള്‍ 5000 കടന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. […]

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് പുറമേയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും നിയന്ത്രണം കടുപ്പിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. പ്രതിദിന കേസുകള്‍ 5000 കടന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ചികിത്സ ഉറപ്പാക്കാന്‍ കോവിഡ് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. സുതാര്യമായ രീതിയില്‍ ഹോസ്പിറ്റല്‍ ബെഡ് സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്സിന്റെ രണ്ടു ഡോസും എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മാര്‍ക്കറ്റുകള്‍, മാളുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലടക്കം ഇത് കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.