ഒമിക്രോണ്‍ ജാഗ്രത; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടകയും തമിഴ്‌നാടും; രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുനിരത്തില്‍ പ്രവേശനമില്ല

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടകയും തമിഴ്‌നാടും. തമിഴ്നാട്ടിലെ മധുരയിലും കര്‍ണാടകയിലും രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും, മാളുകളിലും, പൊതു സ്ഥലത്തും പ്രവേശനം നിരോധിച്ചു. അതേസമയം നിരോധനം കര്‍ശനമാക്കുന്നതിന് മുന്നോടിയായി മധുരയില്‍ വാക്സിന്‍ എടുക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചു. നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തിരിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മൂന്ന് ലക്ഷത്തോളം ആളുകള്‍ മധുരയില്‍ മാത്രം വാക്സിന്‍ എടുക്കാനുണ്ടെന്നാണ് കണക്ക്. […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടകയും തമിഴ്‌നാടും. തമിഴ്നാട്ടിലെ മധുരയിലും കര്‍ണാടകയിലും രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും, മാളുകളിലും, പൊതു സ്ഥലത്തും പ്രവേശനം നിരോധിച്ചു. അതേസമയം നിരോധനം കര്‍ശനമാക്കുന്നതിന് മുന്നോടിയായി മധുരയില്‍ വാക്സിന്‍ എടുക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചു.

നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തിരിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മൂന്ന് ലക്ഷത്തോളം ആളുകള്‍ മധുരയില്‍ മാത്രം വാക്സിന്‍ എടുക്കാനുണ്ടെന്നാണ് കണക്ക്. മധുരയില്‍ 71.6 % പേര്‍ ഒരു ഡോസ് വാക്സിനും, 32.8% പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തതായി കളക്ടര്‍ അനീഷ് ശേഖര്‍ പറയുന്നു. ബാക്കിവരുന്നവര്‍ എത്രയും പെട്ടെന്ന് വാക്സിന്‍ എടുത്തിരിക്കണമെന്നും, അല്ലെങ്കില്‍ നിരോധനം കടുപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കര്‍ണാടകയിലും മാളുകള്‍, സിനിമാ തീയേറ്ററുകള്‍ മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനം നിരോധിച്ചു. രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സഥിരീകരിച്ചത് കര്‍ണാടകയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെത്തിയ സൗത്ത് ആഫ്രിക്ക സന്ദര്‍ശിച്ച രണ്ട് വിദേശ പൗരന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

തമിഴ്നാട്ടില്‍ സിംഗപൂരില്‍ നിന്നും യുകെയില്‍ നിന്നും എത്തിയ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവന്നാലെ ഒമിക്രോണ്‍ ആണോ എന്ന് സ്ഥിരീകരിക്കാനാവൂ. 24 മണിക്കൂറിനുളളില്‍ 711 കൊവിഡ് കേസുകള്‍ തമിഴ്നാട്ടില്‍ പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles
Next Story
Share it