മുസ്‌ലിം വയോധികന്‍ ആക്രമിക്കപ്പെടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതിന് കേസ്; ട്വിറ്റര്‍ ഇന്ത്യ എം.ഡിക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: മുസ്‌ലിം വയോധികന്‍ ആക്രമിക്കപ്പെട്ടടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിച്ച സംഭവത്തില്‍ യു.പി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വിറ്റര്‍ ഇന്ത്യ എം.ഡിക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി കര്‍ണാടക ഹൈക്കോടതി. ട്വിറ്റര്‍ ഇന്ത്യയുടെ എം.ഡി മനീഷ് മഹേശ്വരി നല്‍കിയ ഹരജിയിലാണ് നടപടി. മനീഷ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവേണ്ടതില്ലെന്നും ഓണ്‍ലൈനിലൂടെ ചോദ്യം ചെയ്താല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ജി.നരേന്ദ്രറിന്റേതാണ് ഉത്തരവ്. കേസ് ജൂണ്‍ 29ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് കേസില്‍ അന്തിമ വിധിയുണ്ടാകും. നേരത്തെ ചോദ്യം ചെയ്യലിന് […]

ബംഗളൂരു: മുസ്‌ലിം വയോധികന്‍ ആക്രമിക്കപ്പെട്ടടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിച്ച സംഭവത്തില്‍ യു.പി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വിറ്റര്‍ ഇന്ത്യ എം.ഡിക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി കര്‍ണാടക ഹൈക്കോടതി. ട്വിറ്റര്‍ ഇന്ത്യയുടെ എം.ഡി മനീഷ് മഹേശ്വരി നല്‍കിയ ഹരജിയിലാണ് നടപടി.

മനീഷ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവേണ്ടതില്ലെന്നും ഓണ്‍ലൈനിലൂടെ ചോദ്യം ചെയ്താല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ജി.നരേന്ദ്രറിന്റേതാണ് ഉത്തരവ്. കേസ് ജൂണ്‍ 29ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് കേസില്‍ അന്തിമ വിധിയുണ്ടാകും.

നേരത്തെ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കില്‍ മഹേശ്വരിയെ അറസ്റ്റ് ചെയ്യുമെന്ന് യു.പി പോലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനീഷ് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്. ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ ആക്രമിക്കുന്ന വിഡിയോ ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍, വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്ന് കാട്ടിയാണ് കേസെടുത്തത്.

Related Articles
Next Story
Share it