വിവാഹം കഴിക്കാനുള്ള സാധ്യത പരാതിക്കാരന് നഷ്ടപ്പെട്ടു; വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
ബെംഗളൂരു: വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്. 11 വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ ഹാവേരി റാണിബെന്നുര്‍ സ്വദേശിയായ ബസവരാജുവാണ് (24) ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണം കൊണ്ട് നികത്താനാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. 2011ലാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. 50,000 രൂപയാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് 3.73 ലക്ഷം രൂപ നഷ്ടപരിഹാരം […]

ബെംഗളൂരു: വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്. 11 വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ ഹാവേരി റാണിബെന്നുര്‍ സ്വദേശിയായ ബസവരാജുവാണ് (24) ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണം കൊണ്ട് നികത്താനാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
2011ലാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. 50,000 രൂപയാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഉത്തരവിട്ടു. എന്നാല്‍ 11.75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയര്‍ത്തുകയായിരുന്നു.
വിവാഹം കഴിക്കാനുള്ള സാധ്യത പരാതിക്കാരന് നഷ്ടപ്പെട്ടെന്നും ആശ്വാസകരമായ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയില്‍ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തിയതെന്നും കോടതി വ്യക്തമാക്കി.