കോവിഡ് വ്യാപനം; കര്‍ണാടകയില്‍ ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും അടച്ചിടുകയാണെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കോവിഡ് ഏറ്റവും കൂടുതല്‍ വ്യാപിച്ച സംസ്ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്. ഒറ്റദിവസം 34000 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആളുകള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിന് രാവിലെ 6 മുതല്‍ 10 വരെ ലോക്ക്ഡൗണില്‍ ഇളവ് […]

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും അടച്ചിടുകയാണെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കോവിഡ് ഏറ്റവും കൂടുതല്‍ വ്യാപിച്ച സംസ്ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്. ഒറ്റദിവസം 34000 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആളുകള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിന് രാവിലെ 6 മുതല്‍ 10 വരെ ലോക്ക്ഡൗണില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ മുതല്‍ 14 ദിവസത്തേക്ക് കര്‍ണാടകയിലുടനീളം കര്‍ശന നടപടികളുണ്ടാകും. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആസ്പത്രികളില്‍ സൗജന്യമായി കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കും. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന എല്ലാ വോട്ടെടുപ്പുകളും കുറഞ്ഞത് ആറുമാസത്തേക്ക് മാറ്റിവയ്ക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it