കര്‍ണാടക തിരഞ്ഞെടുപ്പ്: പ്രചരണ രംഗത്ത് സജീവമായി എ.കെ.എം.അഷ്‌റഫ്
മംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദക്ഷിണ കര്‍ണാടകയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായുള്ള പ്രചരണ പരിപാടികളില്‍ സജീവമാവുകയാണ് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്.സാധാരണയായി കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ പ്രചാരണത്തിനെത്താറുണ്ട്. കാസര്‍കോട്ട് സജീവമായി രംഗത്തുണ്ടാവാറുള്ള മുന്‍മന്ത്രിയും ബണ്ട്വാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാമനാഥറൈക്ക് വേണ്ടിയാണ് മഞ്ചേശ്വരം എം.എല്‍.എ കൂടുതല്‍ സമയം ചെലവഴിക്കുന്നത്. കൂടാതെ മംഗളൂരുവിലെ യു.ടി ഖാദര്‍, മംഗളൂരു സൗത്തിലെ ജെ.ആര്‍. ലോബോ, മംഗളൂരു നോര്‍ത്തിലെ […]

മംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദക്ഷിണ കര്‍ണാടകയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായുള്ള പ്രചരണ പരിപാടികളില്‍ സജീവമാവുകയാണ് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്.
സാധാരണയായി കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ പ്രചാരണത്തിനെത്താറുണ്ട്. കാസര്‍കോട്ട് സജീവമായി രംഗത്തുണ്ടാവാറുള്ള മുന്‍മന്ത്രിയും ബണ്ട്വാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാമനാഥറൈക്ക് വേണ്ടിയാണ് മഞ്ചേശ്വരം എം.എല്‍.എ കൂടുതല്‍ സമയം ചെലവഴിക്കുന്നത്. കൂടാതെ മംഗളൂരുവിലെ യു.ടി ഖാദര്‍, മംഗളൂരു സൗത്തിലെ ജെ.ആര്‍. ലോബോ, മംഗളൂരു നോര്‍ത്തിലെ ഇനായത്ത്അലി, മൂഡുബിദ്രയിലെ മിഥുന്‍ റൈ, പുത്തൂരിലെ അശോക് കുമാര്‍ തുടങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി ഈ നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ കന്നടയിലും തുളുവിലും മലയാളത്തിലും പ്രസംഗിച്ച് അഷ്‌റഫ് പ്രചരണത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. കവലകളും വീടുകളും കയറിയിറങ്ങി പ്രാദേശിക ഭാഷകളില്‍ വോട്ടഭ്യര്‍ത്ഥനയും നടത്തുന്നു. മംഗലാപുരത്തെത്തിയ രാഹുല്‍ ഗാന്ധിയുടെ പരിപാടിയിലും മംഗളൂരു നോര്‍ത്തില്‍ നടന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രചാരണ പരിപാടിയിലും അഷ്‌റഫിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് നേതാക്കന്മാര്‍ വലിയ സ്വീകാര്യതയാണ് കന്നഡയില്‍ ബിരുദമുള്ള മഞ്ചേശ്വരം എം.എല്‍.എക്ക് നല്‍കുന്നത്.
കര്‍ണാടകയില്‍ ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും വര്‍ത്തമാന ഇന്ത്യയില്‍ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമാവേണ്ടതിന്റെ അനിവാര്യത ഓരോ വോട്ടര്‍മാരെയും ബോധ്യപ്പെടുത്തുമെന്നും എ.കെ.എം അഷ്‌റഫ് പറഞ്ഞു.