കര്‍ണാടകയില്‍ ഡിപ്ലോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കും

ബംഗളുരു: കര്‍ണാടകയില്‍ കൊവിഡ് ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ തുറക്കുന്നു. സംസ്ഥാനത്തെ ഡിപ്ളോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കാനാണ് യെദിയൂരപ്പ സര്‍ക്കാരിന്റെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ ക്ലാസുകളില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസിന് രജിസ്റ്റര്‍ ചെയ്യാം. നേരിട്ട് എത്താന്‍ താല്‍പര്യപ്പെടുന്ന കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതപത്രവുമായി വന്നാല്‍ അനുമതി നല്‍കും. ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങനെ ക്ലാസ് വേണമെന്ന് തീരുമാനിക്കും. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ച ശേഷമാകും ക്ലാസുകള്‍ നടത്തുയെന്ന് […]

ബംഗളുരു: കര്‍ണാടകയില്‍ കൊവിഡ് ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ തുറക്കുന്നു. സംസ്ഥാനത്തെ ഡിപ്ളോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കാനാണ് യെദിയൂരപ്പ സര്‍ക്കാരിന്റെ തീരുമാനം.

വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ ക്ലാസുകളില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസിന് രജിസ്റ്റര്‍ ചെയ്യാം. നേരിട്ട് എത്താന്‍ താല്‍പര്യപ്പെടുന്ന കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതപത്രവുമായി വന്നാല്‍ അനുമതി നല്‍കും. ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങനെ ക്ലാസ് വേണമെന്ന് തീരുമാനിക്കും. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ച ശേഷമാകും ക്ലാസുകള്‍ നടത്തുയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

എസ്.സി/എസ്.ടി, സാമൂഹ്യസുരക്ഷ, ഒബിസി ഹോസ്റ്റലുകളില്‍ കുട്ടികള്‍ക്ക് മതിയായ സുരക്ഷാ മുന്‍കരുതലുകളെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Karnataka Colleges To Reopen On November 17, Online Classes Optional

Related Articles
Next Story
Share it