29 ക്യാബിനറ്റ് മന്ത്രിമാരുമായി കര്‍ണാടക മന്ത്രിസഭ; ഉപമുഖ്യമന്ത്രിമാരില്ല, യെദ്യൂരപ്പയുടെ മകനെ ഉള്‍പ്പെടുത്തിയില്ല
ബെംഗളൂരു: 29 ക്യാബിനറ്റ് മന്ത്രിമാരുമായി കര്‍ണാടക മന്ത്രിസഭ പുനസംഘടിപ്പിച്ചു. യെദ്യൂരപ്പ പുറത്തുപോയ സാഹചര്യത്തില്‍ ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല. യെദ്യൂരപ്പയുടെ മകനെ ഉള്‍പ്പെടുത്തുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ വിജയേന്ദ്രയെ ഒഴിവാക്കി. രണ്ട് മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. ജാതി സമത്വങ്ങള്‍ പാലിച്ചാണ് മന്ത്രിമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി അംഗമായ ലിങ്കായത്ത് സമുദായത്തില്‍ നിന്നും വൊക്കലിംഗ സമുദായത്തില്‍ നിന്നും ഒ.ബി.സി വിഭാഗത്തില്‍ നിന്നും ഏഴ് വീതം മന്ത്രിമാരുണ്ടാകും. ഒരു വനിത, മൂന്ന് പട്ടിക ജാതിക്കാര്‍, ഒരു […]

ബെംഗളൂരു: 29 ക്യാബിനറ്റ് മന്ത്രിമാരുമായി കര്‍ണാടക മന്ത്രിസഭ പുനസംഘടിപ്പിച്ചു. യെദ്യൂരപ്പ പുറത്തുപോയ സാഹചര്യത്തില്‍ ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല. യെദ്യൂരപ്പയുടെ മകനെ ഉള്‍പ്പെടുത്തുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ വിജയേന്ദ്രയെ ഒഴിവാക്കി.
രണ്ട് മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. ജാതി സമത്വങ്ങള്‍ പാലിച്ചാണ് മന്ത്രിമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി അംഗമായ ലിങ്കായത്ത് സമുദായത്തില്‍ നിന്നും വൊക്കലിംഗ സമുദായത്തില്‍ നിന്നും ഒ.ബി.സി വിഭാഗത്തില്‍ നിന്നും ഏഴ് വീതം മന്ത്രിമാരുണ്ടാകും. ഒരു വനിത, മൂന്ന് പട്ടിക ജാതിക്കാര്‍, ഒരു പട്ടിക വര്‍ഗം, മറ്റുള്ളവര്‍ രണ്ട് എന്നിങ്ങനെയാണ് മന്ത്രിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. പട്ടിക ജാതി, ഒ.ബി.സി, വൊക്കലിംഗ, പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യം രാവിലെ 11ന് നിശ്ചിയിച്ചിരുന്ന സത്യപ്രതിജ്ഞ പിന്നീട് ഉച്ച കഴിഞ്ഞ് രണ്ട് മണിയിലേക്ക് മാറ്റുകയായിരുന്നു. ഗോവിന്ദ കരാജോള്‍, കെ.എസ് ഈശ്വരപ്പ, ആര്‍.അശോക്, ഡോ.അശ്വന്ത് നാരായണ, ബി.രശീരാമലു, വി.സൊമണ, ജെ.സി മധുസ്വാമി, സി.പി പട്ടീല്‍, പ്രഭു ചവാന്‍, ആനന്ദ് സിംഗ്, കെ.ഗോപാലയ്യ, ബ്യാരതി ബസവരാജ്, എസ്.ടി സോമശേഖര, ബി.സി പട്ടീല്‍, കെ.സുധാകര്‍, കെ.സി നാരായണ ഗൗഡ, ശിവരാമ ഹെബ്ബാര്‍, ഉമേഷ് കട്ടി, എസ്.അങ്കാര, മുരുഗേഷ് നിരാനി, എംടിബി നാഗാരാജ, കോട്ട ശ്രീനിവാസ പൂജാരി, ശശികല ജോളി, വി.സുനില്‍കുമാര്‍, ഹാലപ്പ ആചാര്‍, അരാഗ ഗ്യാനേന്ദ്ര, ശങ്കര്‍ പട്ടീല്‍ മുനനകോപ്പ, ബി.സി നാഗേഷ്, മുനിരത്ന എന്നിവരാണ് മന്ത്രിമാര്‍.