കര്‍ണാടകയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷം; തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലേറെ പേര്‍ക്ക്, ലോക്ക്ഡൗണ്‍ പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. തിങ്കളാഴ്ച 10,250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനായിരത്തോളം പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അനിവാര്യ സാഹചര്യം ഉടലെടുത്താല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ജനങ്ങള്‍ അവരുടെ നല്ലതിനായ് പ്രതികരിക്കേണ്ടതുണ്ട്. […]

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. തിങ്കളാഴ്ച 10,250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനായിരത്തോളം പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അനിവാര്യ സാഹചര്യം ഉടലെടുത്താല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ജനങ്ങള്‍ അവരുടെ നല്ലതിനായ് പ്രതികരിക്കേണ്ടതുണ്ട്. അവര്‍ സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ ഞങ്ങള്‍ക്ക് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളേണ്ടതായി വരും. അവര്‍ അതിന് ഇടവരുത്തരുത്, ജനങ്ങള്‍ സഹകരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അനിവാര്യമായ സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ഞങ്ങള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.'- യെദിയൂരപ്പ പറഞ്ഞു.

2,767 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. 52 പേര്‍ മരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 10,74,869 ആയി. ഇതുവരെ 9,85,924 പേര്‍ രോഗമുക്തി നേടുകയും 12,941 പേര്‍ മരിക്കുകയും ചെയ്തു.

Related Articles
Next Story
Share it