കര്‍ണാടക ബാങ്ക് ജനറല്‍ മാനേജര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍
മംഗളൂരു: കര്‍ണാടക ബാങ്കിന്റെ ജനറല്‍ മാനേജറെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ബൊണ്ടല്‍ സ്വദേശിയും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ കെ. വാദിരാജി(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. വാദിരാജിന്റെ ഭാര്യ കുട്ടികളുടെ സ്‌കൂളില്‍ മീറ്റിംഗിനായി പോയിരുന്നു. വാദിരാജിനെ കാത്ത് ഫ്ളാറ്റിന് പുറത്ത് നിന്ന ഡ്രൈവര്‍, അദ്ദേഹം ഏറെനേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു വാദിരാജ്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും […]

മംഗളൂരു: കര്‍ണാടക ബാങ്കിന്റെ ജനറല്‍ മാനേജറെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ബൊണ്ടല്‍ സ്വദേശിയും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ കെ. വാദിരാജി(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. വാദിരാജിന്റെ ഭാര്യ കുട്ടികളുടെ സ്‌കൂളില്‍ മീറ്റിംഗിനായി പോയിരുന്നു. വാദിരാജിനെ കാത്ത് ഫ്ളാറ്റിന് പുറത്ത് നിന്ന ഡ്രൈവര്‍, അദ്ദേഹം ഏറെനേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു വാദിരാജ്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വാദിരാജിന്റെ ഡ്രൈവറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.
വാദിരാജിന്റെ മരണത്തില്‍ കര്‍ണാടക ബാങ്ക് അനുശോചനം രേഖപ്പെടുത്തി. 33 വര്‍ഷമായി കര്‍ണാടക ബാങ്കിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന വാദിരാജ് ക്ലാര്‍ക്കായാണ് ജോലിയില്‍ പ്രവേശിച്ചത്. കഠിനാധ്വാനം കൊണ്ട് ബാങ്കിന്റെ ജനറല്‍ മാനേജര്‍ സ്ഥാനം വരെ ഉയര്‍ന്നു. കര്‍ണാടക ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ ജോലി ചെയ്തിരുന്നു.